ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച സംഭവം; കൊലപാതക കാരണം തേടി പൊലീസ്

പാലാ പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച സംഭവത്തിൽ കാരണം തേടി പൊലീസ്. ഭാര്യയെയും മൂന്ന് മക്കളെയും ഗ്യഹനാഥൻ കൊലപ്പെടുത്തിയത് എന്തിനാണെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. വീട്ടിൽ നിന്നും ചില കുറിപ്പുകൾ ലഭിച്ചെങ്കിലും കൊലപാതക കാരണം വ്യക്തമല്ല.

ALSO READ: കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവം; മനപ്പൂർവ്വം സംഘർഷം സൃഷ്ടിക്കാൻ കോൺഗ്രസ് നേതാക്കളുടെ ശ്രമം; ആരോപണവുമായി ബന്ധുക്കൾ

കോട്ടയം പൂവരണി സ്വദേശി ജയ്സൺ തോമസാണ് ഭാര്യയെയും മൂന്ന് പിഞ്ച് കുഞ്ഞൂങ്ങളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ജെയ്സണെ കൊലയ്ക്ക് പ്രേരിപ്പിച്ച ഘടകം എന്താണെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. സുഹൃത്തുകളോട് പണം വായ്പ ചോദിക്കുന്നത് പതിവായിരുന്നെങ്കിലും, ജെയ്സണ് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നില്ലെന്നാണ് പൊലിസ് നിഗമനം. കൊല ചെയ്യുമ്പോൾ മദ്യപിച്ചിരുന്നതായും കണ്ടെത്താനായിട്ടില്ല.

ഉറങ്ങി കിടന്ന ഭാര്യയെ ആദ്യം തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് കുട്ടികളെ കൊന്നത്. ഇതിന് ശേഷം ഫെയ്സ് ബുക്കിലെ മുഖചിത്രം മാറ്റി, കുടുംബ ഫോട്ടോയും പോസ്റ്റ് ചെയ്തു. ഒരു രാത്രി മുഴുവൻ വീട്ടിൽ തങ്ങിയ ശേഷമാണ് ചൊവ്വാഴ്ച്ച പുലർച്ചെ സഹോദരനെ ഫോണിൽ വിളിച്ച് വീട്ടിലേക്ക് വരാൻ ജെയ്സൺ ആവശ്യപ്പെട്ടത്. ചേട്ടൻ വീട്ടിൽ എത്തുമ്പോൾ ജെയ്സൺ ആത്മഹത്യ ചെയ്തിരുന്നു. വീട്ടിലെ മുറിക്കുള്ളിൽ നിന്നും ചില കുറിപ്പുകൾ ലഭിച്ചെങ്കിലും കൊലപാതക കാരണം കുറിപ്പിൽ സൂചിപ്പിച്ചിട്ടില്ല. വരും ദിവസങ്ങളിൽ ബന്ധുമിത്രാദികളുടെയും അടുത്ത സുഹൃത്തുക്കളുടെയും മൊഴിയെടുക്കാനാണ് പൊലീസ് തീരുമാനം.

ALSO READ:ഫേസ്ബുക് ഇനിയും തിരിച്ചു വന്നില്ലേ? കാരണം ഇതാണ്; റിപ്പോർട്ട് പുറത്തുവിട്ട് അന്താരാഷ്ട്ര മാധ്യമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News