ഹോട്ടലിലെ ലിഫ്റ്റ് അപകടത്തില്‍പ്പെട്ടു; ഗുജറാത്തില്‍ മലയാളിക്ക് ദാരുണാന്ത്യം

Renjith

ഗുജറാത്തിലെ സൂറത്തില്‍ ഹോട്ടല്‍ ലിഫ്റ്റിന്റെ പിറ്റില്‍ വീണ് മലയാളിക്ക് ദാരുണാന്ത്യം. കോട്ടയം കുടമാളൂര്‍ സ്വദേശി രഞ്ജിത്ത് ബാബു (45) ആണ് മരിച്ചത്. ബിസിനസ് ആവശ്യങ്ങള്‍ക്കായി കോട്ടയത്തു നിന്നും സൂറത്തിലെത്തിയതായിരുന്നു രഞ്ജിത്ത് ബാബു.

വാതില്‍ തുറന്ന് രഞ്ജിത്ത് അകത്തേക്ക് പ്രവേശിച്ചപ്പോള്‍ ലിഫ്റ്റ് മുകളിലായിരുന്നു. ലിഫ്റ്റ് പിറ്റിലൂടെ ആറാം നിലയില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു. ഹോട്ടലില്‍ ചെക്കിന്‍ ചെയ്ത ശേഷം ലിഫ്റ്റില്‍ കയറുമ്പോഴാണ് അപകടം ഉണ്ടായത്.

Also Read : മട്ടന്‍കറിയില്‍ പീസ് കുറവ്; വിവാഹവീട്ടില്‍ അടിയോടടി; കൂട്ടത്തല്ലിന്റെ അവസാനം വന്‍ ട്വിസ്റ്റ്

കഴിഞ്ഞ ദിവസം രാത്രിയില്‍ കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നും രഞ്ജിത്ത് ലിഫ്റ്റ് തുറന്ന് അകത്തേക്ക് പ്രവേശിച്ചതിന് പിന്നാലെ ലിഫ്റ്റ് പിറ്റിലൂടെ താഴേക്ക് വീഴുകയായിരുന്നു. മൃതദേഹം സൂറത്തിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News