തിരയിൽപ്പെട്ട് യുവാവ് മരിച്ചു

വർക്കലയിൽ തിരയിൽപ്പെട്ട് യുവാവ് മരിച്ചു. വർക്കല പാപനാശം ഏണിക്കൽ ബീച്ചിലാണ് അപകടം നടന്നത്. രാവിലെ 10 മണിയോടെയായിരുന്നു സംഭവം നടന്നത്.അപകടത്തിൽ കോട്ടയം നാട്ടകം സ്വദേശി റിയാദ് പൗലോസ് ജേക്കബ് (35)ആണ് മരണപ്പെട്ടത്. 4 സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ റിയാദ്‌ പൗലോസ്ശക്തമായ തിരയിൽ പെടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സുഹൃത്തുക്കൾക്കൊപ്പം  റിയാദ് വർക്കലയിൽ എത്തിയത്.

also read: ദുബായിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം അനിശ്ചിതമായി വൈകുന്നു

തിരയിൽപ്പെട്ട റിയാദിനെ സുഹൃത്തുക്കൾ കരയ്ക്ക് എത്തിച്ച് സിപിആർ നൽകി. അഗ്നിരക്ഷാ സേനയും ടൂറിസം പൊലീസും സ്ഥലത്തെത്തി വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു.

also read: കിടിലൻ വർക്കൗട്ടുമായി പാർവതി; തിരിച്ചുവരവിലോ എന്ന് ആരാധകർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News