കോട്ടയത്തെ ആകാശപാത നിർമ്മാണം പൂർത്തിയാക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ജനങ്ങളുടെ മുന്നിൽ നോക്കുകുത്തിയായി ആകാശപാത നിൽക്കുകയാണെന്നും മുഖ്യമന്ത്രി ഇതിൽ ഇടപെടണമെന്നും തിരുവഞ്ചൂർ നിയമസഭയിൽ പറഞ്ഞു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ആകാശപാത പൂർത്തീകരിക്കുന്നു അസാധ്യമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ പ്രതികരിച്ചു. കോട്ടയം ആകാശപാതയിൽ സർക്കാർ പണം ദുർവ്യയം ചെയ്‌തു.
കോട്ടയത്ത് 5 റോഡുകൾ വന്നു ചേരുന്ന സ്ഥലത്താണ് ഈ ആകാശപാത സ്ഥിതി ചെയ്യുന്നത്. കോട്ടയത്തെ അടയാളപ്പെടുത്തുന്ന ഒരു പ്രധാന റോഡ് ആണത്. അങ്ങനെയുള്ള ഒരു സ്ഥലത്ത്, ഇത്രയധികം വാഹനങ്ങളും കാൽനടയാത്രക്കാരും സഞ്ചരിക്കുന്ന ഒരു സ്ഥലത്ത് ഉറപ്പായും റോഡ് വികസനം ഉണ്ടാകും. അങ്ങനെയുള്ള സാഹചര്യത്തിൽ ആകാശപാത പൊളിച്ച് മാറ്റേണ്ടി വരും. ഇപ്പോഴത്തെ വിശകലപ്രകാരം 17 കോടിയോളം രൂപയാണ് ആകാശപാത പൂർത്തിയാക്കാനാവശ്യമായ തുക. അത്രയും തുക ഉപയോഗിച്ച് ഭാവിയിൽ പൊളിച്ചു മാറ്റേണ്ട ഒരു കാര്യം ചെയ്യാൻ സാധിക്കില്ല.
ആവശ്യമെങ്കിൽ തിരുവഞ്ചൂരിന് മുഖ്യമന്ത്രിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ സമീപിച്ചാൽ കാര്യങ്ങൾ അല്പം കൂടെ വ്യക്തമായി പറഞ്ഞുതരും എന്ന് മാത്രമേയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരിക്കെ കോട്ടയത്ത് പണിയാരംഭിച്ച ആകാശപാത പൂർത്തിയാകാത്തത് വലിയ വിവാദമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here