ചിരി ഓർമകൾ സമ്മാനിച്ച് ആ കലാകാരനും വിടവാങ്ങി; ചിരിപ്പിച്ച് കടന്നുപോയ ആ ഓർമകൾക്ക് കലാലോകത്തിന്റെ പ്രണാമം…

ചിരി ഓർമകൾ സമ്മാനിച്ച് ആ കലാകാരനും വിടവാങ്ങി. കോട്ടയം സോമരാജ്. മിമിക്രിയിലൂടെ കലാരംഗത്ത് സജീവമായ വ്യക്തിത്വം. വർഷങ്ങളോളം മിമിക്രി രംഗത്ത് നിറഞ്ഞുനിന്ന സോമരാജ് കാഥികൻ, നടൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്.

ALSO READ: ടര്‍ബോ ജോസിന്റെ ഷര്‍ട്ടല്ലേ… ലാലേട്ടാ! ആന്റണി പെരുമ്പാവൂറിന്റെ വീട്ടില്‍ ആശംസകളറിയിക്കാന്‍ എത്തി സൂപ്പര്‍സ്റ്റാര്‍, വൈറലായി ചിത്രങ്ങള്‍

അവിശ്വസനീയമായ മിമിക്രി പ്രകടനങ്ങളിലൂടെ എക്കാലത്തും മലയാളിയെ വിസ്മയിപ്പിച്ച കലാകാരനായിരുന്നു കോട്ടയം സോമരാജ്. കേരളക്കര ഏറ്റെടുത്ത പല ടെലിവിഷൻ കോമഡി ഷോകളുടെയും സ്റ്റേജ് പ്രോഗ്രാമുകളുടെയും ഭാഗമായി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു. അദ്ദേഹത്തിന്റെ വിയോഗം കലാമേഖലയിൽ ഉണ്ടാക്കിയിരിക്കുന്ന ദുഃഖം വളരെ വലുതാണ്.

തിരക്കഥാകൃത്തിന്റെ വേഷവും നന്നായി കൈകാര്യം ചെയ്തിട്ടുള്ള സോമരാജ് ‘ഇന്ദ്രപുരാണം’ എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുണ്ട്. മിമിക്രി രംഗത്ത് കാലങ്ങളായി തിളങ്ങിയ അദ്ദേഹത്തിന്റെ വിയോഗം സഹപ്രവർത്തകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

അധികമൊന്നും സോഷ്യൽ മീഡിയയിൽ സജീവമല്ലാതിരുന്ന താരം ഏറ്റവുമൊടുവിൽ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് നടി കനകലതക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടുള്ള പോസ്റ്റാണ്. ഫാന്റം, ബാംബൂ ബോയ്സ്, ഇലകൾ പച്ച പൂക്കൾ മഞ്ഞ, ചാക്കോ രണ്ടാമൻ, ആനന്ദഭൈരവി, അണ്ണൻ തമ്പി, കിംഗ് ലയർ എന്നീ സിനികളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ, സ്റ്റേജ് പരിപാടികളുടെ തിരക്കഥാകൃത്തായിരുന്നു.

ALSO READ: ‘ഒടുവില്‍ ആ സൗഹൃദം കല്യാണത്തിലെത്തി…’; ഛായാഗ്രാഹകന്‍ വിപിന്‍ പുതിയങ്കവുമായുള്ള വിവാഹത്തെക്കുറിച്ച് നടി മീര വാസുദേവ്

നിരവധിപ്പേരാണ് സഹപ്രവർത്തകന്റെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. കോട്ടയം സോമരാജും വിടപറഞ്ഞു. ഒരുപാട് Audio, video കാസറ്റുകളിൽ ഒരുമിച്ച് വർക്ക് ചെയ്തവരാണ് ഞങ്ങൾ. പ്രിയ സുഹൃത്തേ വിട – നാദിർഷ ഫേസ്ബുക്കിൽ കുറിച്ചു. സുരാജ് വെഞ്ഞാറംമൂട്, കിഷോർ സത്യ തുടങ്ങിയവരും ആദരാഞ്ജലികൾ അർപ്പിച്ചിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.

സിനിമ രംഗത്ത് മാത്രമല്ല കലയെ ഇഷ്ടപ്പെടുന്ന ഏവർക്കും കോട്ടയം സോമരാജിന്റെ വിയോഗം തീരാവേദനയാണ്. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം. മിനിസ്ക്രീനിലൂടെ മലയാളിയെ പൊട്ടിച്ചിരിപ്പിച്ച അതുല്യ പ്രതിഭയ്ക്ക് കൈരളി ന്യൂസ് ഓൺലൈന്റെ പ്രണാമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News