കോട്ടയം വെള്ളൂർ പേപ്പർ മില്ലിൽ വൻ തീപിടിത്തം

കോട്ടയം വെള്ളൂർ പേപ്പർ മില്ലിൽ (കെപിപിഎൽ) വൻ തീപിടിത്തം. ഇന്ന് വൈകിട്ട് ആറുമണിയോട് കൂടിയായിരുന്നു സംഭവം. രണ്ടുപേർക്ക് പൊള്ളലേറ്റു. 8 ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പേപ്പർ മെഷീനിന്‍റെ ഭാഗത്താണ് തീപിടിച്ചത്. മെഷീനുകൾ അടക്കം കത്തി നശിച്ചു. പരിസരമാകെ കറുത്ത പുകയാൽ നിറഞ്ഞു. മുക്കാൽ മണിക്കൂറോളം നീണ്ടുനിന്ന തീ കടുത്തുരുത്തിയിൽനിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് നിയന്ത്രണവിധേയമാക്കിയത്.

also read : ആനത്തലവട്ടം ആനന്ദൻ കർമ്മധീരനായ നേതാവ് : മഹാരാഷ്ട്ര ട്രേഡ് യൂണിയൻ നേതാവ് പി ആർ കൃഷ്ണൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News