കോട്ടയത്ത് യുവാവിന് ബാർ ജീവനക്കാരൻ്റെ ക്രൂര മർദനം

കോട്ടയം കോടിമതയിൽ ബാറിനു മുന്നിൽ യുവാവിന് ബാർ ജീവനക്കാരൻ്റെ നേതൃത്വത്തിൽ ക്രൂര മർദനം. കഴിഞ്ഞ ആഴ്ച നടന്ന സംഭവത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നു. ബാർ ജീവനക്കാരൻ രാജ് കിരൺ, സുഹൃത്തുക്കളായ നന്ദു, സനു രാജ്, നിതിൻ എന്നിവർ ചേർന്ന് പതിനാറിൽ ചിറ സ്വദേശിയായ യുവാവിനെ മർദിക്കുകയായിരുന്നു.

Also read:ഇനി ഇൻസ്റ്റഗ്രാമിൽ മാത്രമല്ല; വീഡിയോ കോളുകളിൽ ബാക്ക്ഗ്രൗണ്ട് മാറ്റാൻ വാട്ട്സാപ്പും

ബാറിനുള്ളിൽ വെച്ച് രാജ് കിരണിനെ യുവാവ് മർദിച്ചതിനെ തുടർന്ന് ഇയാൾ സുഹൃത്തുക്കളെ വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നു. കേസിൽ ഒളിവിൽ പോയ നിതിൻ ഒഴികെയുള്ള പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. മർദനമേറ്റ പതിനാറിൽ ചിറ സ്വദേശിക്കെതിരെയും ചിങ്ങവനം പൊലീസ് കേസെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News