ആവേശപ്പോരാട്ടത്തിന് കളമൊരുക്കി വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം..

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം. ആവേശപ്പോരാട്ടം അതിൻ്റെ അവസാന ഘട്ടത്തിലേക്കെത്തിയതോടെ തങ്ങളുടെ വോട്ട് ഉറപ്പിക്കാനായി സ്ഥാനാർഥികൾ ഓരോരുത്തരും അവസാനവട്ട ശ്രമത്തിലാണ്. മൂന്ന് മുന്നണികളും തങ്ങളുടെ ആവനാഴിയിലെ അവസാന ആയുധമായി വമ്പിച്ച ജനപിന്തുണയോടെ തെരുവുകൾ തോറും അണി നിരക്കുമ്പോൾ പോരാട്ടം തീപാറുമെന്നുറപ്പാണ്. ഉപതെരഞ്ഞെടുപ്പിൻ്റെ ഭാഗമായി വയനാട്ടിലും വലിയ രീതിയിലുള്ള കൊട്ടിക്കലാശത്തിന് ഒരുങ്ങുകയാണ് മുന്നണികൾ.

ALSO READ: വയനാട്ടിലെ ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യക്കിറ്റ്‌ നൽകിയ സംഭവത്തിൽ സർക്കാരിന്റെ വിജിലൻസ്‌ അന്വേഷണം നാളെ ആരംഭിക്കും

വയനാട്ടിൽ എൽഡിഎഫ്‌ സ്ഥാനാർഥി കൽപ്പറ്റയിലാണ്‌ ഇന്ന് പരസ്യ പ്രചരണത്തിൻ്റെ അവസാന മണിക്കൂറുകളിൽ വോട്ടർമാരെ കണ്ട് വോട്ടുറപ്പിക്കുന്നതിനായി എത്തുക.  യുഡിഎഫ്‌ സ്ഥാനാർഥി പ്രിയങ്കാഗാന്ധി ഇന്നു രാവിലെ ബത്തേരിയിലും ഉച്ചക്ക്‌ ശേഷം തിരുവമ്പാടിയിലും വോട്ടർമാരെ കാണാനായിറങ്ങും.

ALSO READ: യുഡിഎഫ്‌ സ്ഥാനാർഥി വന്നു പോയി പിന്നാലെ വയനാട്ടിൽ കോൺഗ്രസ്‌ – ലീഗ്‌ പ്രവർത്തകർ ഏറ്റുമുട്ടി

അതേസമയം, എൻഡിഎ സ്ഥാനാർഥി ബത്തേരിയിലെ പ്രവർത്തകർക്കൊപ്പമായിരിക്കും കൊട്ടികലാശ ദിനത്തിൽ പങ്കു ചേരുക. വൈകീട്ട് അഞ്ച് മണിയ്ക്കാണ് കൊട്ടിക്കലാശം സമാപിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News