ഊണിന് ഉണ്ടാക്കാം കോവയ്ക്ക കൊണ്ടൊരു വെറൈറ്റി കറി..!

ഉച്ചയ്ക്ക് മലയാളികൾക്ക് ഊണിന് ഒഴിച്ച് കറി നിർബന്ധമായ ഒന്നാണ്. ഓരോ ദിവസവും വേറെ വേറെ രുചിയിലുള്ള കറികൾ കഴിക്കാൻ ആണ് ആഗ്രഹം. ഇന്ന് വെറൈറ്റിയായി ഒരു കോവയ്ക്ക കറി ഉണ്ടാക്കിയാലോ? രുചികരമായ കോവയ്ക്ക കറി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം…

ചേരുവകൾ:
കോവയ്ക്ക – 250 ഗ്രാം
തക്കാളി – 1
തേങ്ങാ പാൽ – 2 & 1/2 കപ്പ്
മുളക് പൊടി – 2 1/2 ടീസ്പൂൺ
മഞ്ഞൾ പൊടി – 1 ടീസ്പൂൺ
വെളിച്ചെണ്ണ – 1 ടീസ്പൂൺ
ഗരം മസാല – 1/2ടീസ്പൂൺ
ചെറിയ ഉള്ളി അരിഞ്ഞത് – 1 കപ്പ്
ഇഞ്ചി അരിഞ്ഞത് – 1ടേബിൾസ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് – 1ടേബിൾസ്പൂൺ
പച്ചമുളക് – 4
ഉപ്പ്‌
കറിവേപ്പില

Also read: യഥാർത്ഥ തേങ്ങാ ചട്ട്ണി ഇതാണ്; ഒന്ന് പരീക്ഷിച്ച് നോക്കൂ, റെസിപ്പി

ഉണ്ടാക്കുന്ന വിധം :

കോവയ്ക്ക നാല് കഷ്ണങ്ങൾ ആക്കി നീളത്തിൽ മുറിച്ചത് ഒരു പാത്രത്തിലേക്ക് ഇടുക. അതിലേക്ക് ഒരു ടീസ്പൂൺ മുളക്പൊടിയും, അര ടീസ്പൂൺ മഞ്ഞൾ പൊടിയും, ഉപ്പും, ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി ഇളക്കി വയ്ക്കുക. ഈ മിക്സ് കുറച്ചു എണ്ണയിൽ വറുത്തു കോരി എടുക്കാം.

ശേഷം അതെ എണ്ണയിലേക്ക് ഒരു ടീസ്പൂൺ കടുക് ഇട്ടു പൊട്ടി വരുമ്പോൾ ചെറിയഉള്ളി അരിഞ്ഞത് , ഇഞ്ചിഅരിഞ്ഞത്, വെളുത്തുള്ളിഅരിഞ്ഞത്, പച്ചമുളക് , കറിവേപ്പില എന്നിവ ഇട്ട് വഴറ്റുക.

അതിന് ശേഷം ഒന്നര ടീസ്പൂൺ മുളക്പൊടി അര ടീസ്പൂൺ മഞ്ഞൾപൊടി അര ടീസ്പൂൺ ഗരംമസാല എന്നിവ ചേർത്ത് വഴറ്റിയ ശേഷം തക്കാളി അരിഞ്ഞതും കൂടി ചേർത്ത് വഴന്നു വരുമ്പോൾ നേരത്തെ വറുത്തു മാറ്റിയ കോവക്കയും ഒന്നര കപ്പ് തേങ്ങാപാലും കൂടി ചേർത്ത് തീ അണയ്ക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration