കൊയിലാണ്ടി നഗരസഭയിലെ 23 സ്കൂളുകളിലുമുള്ള 7ാം ക്ലാസ് വരെയുള്ള 5000 ൽ പരം വിദ്യാർത്ഥികൾക്ക് ഇടവേള ഭക്ഷണമൊരുക്കി നഗരസഭ മാതൃകയാകുന്നു. നഗരത്തിലെ വിദ്യാർത്ഥികൾ വിശപ്പില്ലാതെ ആരോഗ്യത്തോടെ പഠിക്കുക എന്ന സന്ദേശമാണ് ഇടവേള ഭക്ഷണ പദ്ധതി കൊണ്ട് നഗരസഭ ലക്ഷ്യമിടുന്നത്.
നഗരസഭയുടെ 2024 – 25 വാർഷിക പദ്ധതിയിൽ 20 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.15 കുടുംബശ്രീ സംരംഭകരാണ് രാവിലെ 10.30 ഓടെ മുഴുവൻ സ്കൂളുകളിലും ഇടവേള ഭക്ഷണം എത്തിക്കുന്നത്.സ്കൂൾ പ്രധാന അദ്ധ്യാപകരുടെ മേൽനോട്ടത്തിലാണ് കുട്ടികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here