‘കുളിക്കാൻ 100 രൂപ, കൂടെ വെയിലത്ത് ചൂടാൻ ഒരു കുടയും’: വൈറലായി കൊയിലാണ്ടിയിലെ ‘കുളിസീൻ’ വീഡിയോ

ഈ പൊരിവെയിലത്ത് പുറത്തിറങ്ങുന്നവരുടെയൊക്കെ മനസ്സിൽ ഒരൊറ്റ ചിന്തയെ കാണു, എങ്ങനെയെങ്കിലും വീട്ടിൽ പോയി ഒന്ന് കുളിച്ചാൽ മതി എന്ന്.. ആ ചിന്ത വിഡിയോയാക്കിയിരിക്കുകയാണ് കൊയിലാണ്ടിയിലെ ഒരു പറ്റം ചെറുപ്പക്കാർ. ഈ ചൂടത്ത് എന്ത് കണ്ടെന്റ് ഉണ്ടാക്കും എന്നോർത്ത് തല പുകച്ചിരുന്ന ക്യൂ എഫ് എഫ് കെ എന്ന ടീമിന്റെ കൈയിൽ കിട്ടിയത് വിദേശത്തെവിടെയോ ചൂടത്ത് കാശു വാങ്ങി കുളിപ്പിക്കുന്ന കുറച്ച് പേരുടെ വീഡിയോ ആണ്. എന്നാൽ പിന്നെ അത് തന്നെ ആക്കാം എന്ന് കരുതി. നേരെ കൊയിലാണ്ടി ടൗണിലേക്കിറങ്ങി.

Also Read: “അവനില്‍ നിന്ന് ഇനിയും ഒരുപാട് എന്റര്‍ടൈനേഴ്സ് വരാനുണ്ട്, അതൊക്കെ കാണാന്‍ പോകുന്നതേയുള്ളൂ”; നിവിനെ കുറിച്ച് മനസ് തുറന്ന് വിനയ് ഫോര്‍ട്ട്

റോഡ് സൈഡിൽ തന്നെ ഒരു ബക്കറ്റ് വെള്ളവും കുറച്ച് കുടയുമായി നിലയുറപ്പിച്ചു. കുളിക്കാൻ നൂറു രൂപ എന്ന് വിളിച്ച് പറഞ്ഞുകൊണ്ട് നിന്ന രണ്ട് ചെറുപ്പക്കാരെ കണ്ടവരെല്ലാം ഒരു നോക്ക് തിരിഞ്ഞു നോക്കിയിട്ടാണ് പോയത്. വണ്ടി നിർത്തി നോക്കിയിരുന്നവരും കൂടിയായപ്പോൾ ഒരു വൻ ജനക്കൂട്ടം തന്നെ റോഡിലുണ്ടായി. അപ്പോഴതാ നേരത്തെ പറഞ്ഞ് റെഡി ആക്കി നിർത്തിയിരുന്ന ക്യൂ എഫ് എഫ് കെ യുടെ പയ്യന്മാർ ഓരോരുത്തരായി കുളിക്കാൻ വരുന്നു. വഴിപോക്കരെന്ന വ്യാജേന കുളിക്കാൻ വന്ന അവരോടൊപ്പം കാര്യമറിയാതെ ഒരു യഥാർത്ഥ വഴിപോക്കനും കുളിക്കാനെത്തിയതോടെ പരിപാടി ബമ്പർ ഹിറ്റ്.

Also Read: ഇനി വായ തുറന്നു തന്നെ ചിരിക്കാം..! പല്ലിന്റെ മഞ്ഞ നിറം മാറ്റാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..

വീഡിയോ എടുക്കാൻ ആളെ നിർത്തിയതിനു പുറമെ കൂടിനിന്ന ജനങ്ങളും അവരുടെ മൊബൈലുകളിൽ വീഡിയോ പകർത്തി. ചുരുക്കം പറഞ്ഞാൽ വെറുതെ വീഡിയോ എടുത്ത് വൈറൽ ആക്കാൻ ഇറങ്ങിയ പയ്യന്മാർ അങ്ങ് ക്ലിക്ക് ആയി. ഇപ്പോൾ നാട്ടിലെല്ലാം പൈസ വാങ്ങി കുളിപ്പിക്കുന്ന പിള്ളേരുടെ വീഡിയോ വൈറൽ ആണ്. ക്യൂ എഫ് എഫ് കെ എന്ന കല സാംസ്‌കാരിക കൂട്ടായ്മയിലെ അംഗങ്ങളായ ഇവർ ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വൈറൽ കണ്ടെന്റുകളുടെ രാജാക്കന്മാരായ ഇവരുടെ പേജുകളിൽ ഒരു പൊൻതൂവൽ കൂടിയായി മാറി ഈ ‘കുളിസീൻ’ വീഡിയോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News