കോഴിക്കോട് നിപ വൈറസിന്റെ ഇൻഡക്സ് കണ്ടെത്തിയതായി മന്ത്രി വീണ ജോർജ്. 30 തീയതി മരിച്ച വ്യക്തിയുടെ സാമ്പിൾ ഫലം പോസിറ്റീവ്. ഈ വ്യക്തിയിൽ നിന്നാണ് നിപ മറ്റുള്ളവരിലേക്ക് പകർന്നത്. കൂടുതൽ രോഗ ബാധ ഉണ്ടായിട്ടുള്ള സാഹചര്യങ്ങളിൽ ഇത് ആദ്യമായാണ് ഇൻഡക്സ് കേസ് കണ്ടെത്തുന്നതെന്നും ഇത് ആരോഗ്യ പ്രവർത്തകരുടെ നേട്ടമാണെന്നും മന്ത്രി കൂട്ടി ചേർത്തു. ഇൻഡക്സ് കേസ് കണ്ടെത്താൻ സഹായിച്ചത് 30 തീയതി മരിച്ച വ്യക്തിയുടെ തൊണ്ടയിലെ സ്രവം ആശുപത്രിയിൽ ഉണ്ടായിരുന്നു. അത് ഉപയോഗിച്ചാണ് പരിശോധന നടത്തിയതെന്നും മന്ത്രി പറഞ്ഞു.
also read:ഉമ്മൻചാണ്ടിയെ മരണശേഷവും കോൺഗ്രസ് വേട്ടയാടുന്നുവെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ
സൂപ്പർ സ്പ്രെഡ് ഉണ്ടായ സ്വകാര്യ ആശുപത്രിയിലെ 30 പേരുടെ സ്രവം പരിശോധിച്ചതിൽ 30 ഉം നെഗറ്റീവ് ആണ്. അത് വളരെ പ്രധാനപ്പെട്ട ഫലമായി കാണുന്നുണ്ട്. കോഴിക്കോട് കോർപ്പറേഷനിലെ ചെറുവണ്ണൂരിൽ നിപ പോസിറ്റീവായ വ്യക്തിയുടെ റൂട്ട് മാപ്പ് പ്രസിദ്ധികരിച്ചിട്ടുണ്ട്. ചെറുവണ്ണൂർ കണ്ടെയ്ൻ്റ്മെൻറ് സോണായി പ്രഖ്യാപിച്ചു. 1080 പേർ ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിലുണ്ട്. ഇവരിൽ 327 ആരോഗ്യ പ്രവർത്തകർ ഉണ്ട്. ഹൈറിസ്ക് ക്യാറ്റഗറിയിലുള്ളത് 175 പേരാണ്. ഇവരിൽ 122 പേർ ആരോഗ്യ പ്രവർത്തകരാണ്. സമ്പർക്കപട്ടികയിൽ മലപ്പുറം ( 22) കണ്ണൂർ (3) വയനാട് (1) തൃശൂർ (3) സ്വദേശികളുമുണ്ട്. 10714 വീടുകളിൽ വിവരശേഖരണം നടത്തിയതായും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.കൂടുതൽ സാമ്പിളുകൾ കോഴിക്കോട്ട് സജ്ജമാക്കിയ മൊബൈൽ ലാബിൽ പരിശോധിച്ച് വരികയാണ്. അതേസമയം, മലപ്പുറത്തെ നിപ ആശങ്ക തൽക്കാലം ഒഴിഞ്ഞു. മഞ്ചേരിയിൽ നിന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിൾ ഫലം നെഗറ്റീവ് ആണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കോഴിക്കോട് ജില്ലയിലെ വ്യദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച കൂടി അവധി തുടരും. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി, മദ്രസകൾ, ടൂഷൻ സെൻററുകൾ ഉൾപ്പെടെ) അവധി ബാധകമായിരിക്കും. ഈ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ട്യൂഷൻ സെന്ററുകളും, കോച്ചിങ്ങ് സെന്ററുകളും പ്രവർത്തിക്കുവാൻ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസ്സുകൾ ഒരുക്കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here