കോഴിക്കോട് പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മൂന്ന് പേര്‍ പിടിയില്‍

Crime

കോഴിക്കോട് മുക്കത്തിനടുത്ത് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇനിയും കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും വിദ്യാര്‍ത്ഥിനിയുടെ മൊഴി. മുക്കം പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ALSO READ:ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീ പിടിച്ചു

കോഴിക്കോട് മുക്കത്തിനിടത്ത് 15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിലാണ് ഇതരസംസ്ഥാന തൊഴിലാളിയടക്കം മൂന്ന് പേരെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളില്‍ നിന്ന പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി 6 മാസം ഗര്‍ഭിണിയാണെന്ന് അറിയുന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അസം സ്വദേശി മോമന്‍ അലി, മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടിരി സ്വദേശികളായ മുഹമ്മദ് അനസ്, യൂസുഫ് എന്നിവരെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മൊഴി പ്രകാരം കൂടുതല്‍ ആളുകള്‍ പീഡനത്തിനിരയാക്കിയിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്.

ALSO READ:ഓം പ്രകാശ് പ്രതിയായ ലഹരിക്കേസ്: വിശദമായ അന്വേഷണം നടത്തും; സിനിമാതാരങ്ങളെ ചോദ്യം ചെയ്യുമെന്ന് ഡിസിപി

മറ്റ് പ്രതികള്‍ക്ക് വേണ്ടിയും മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിദ്യാര്‍ത്ഥിനിയെ തിരുവനന്തപുരം ചൈല്‍ഡ് കെയറില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News