കോഴിക്കോട് നഗരത്തില്‍ ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി രോഗിയ്ക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചന ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് അടക്കം 6 പേര്‍ക്ക് പരിക്കേറ്റു. അടിയന്തര ശസ്ത്രക്രിയയ്ക്ക് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് രോഗിയേയും കൊണ്ടു വരികയായിരുന്ന ആംബുലന്‍സാണ് പുലര്‍ച്ചെ മൂന്നരയോടെ അപകടത്തില്‍പ്പെട്ടത്.
മിംസ് ആശുപത്രി എത്തുന്നതിന് അരകിലോമീറ്റര്‍ മുമ്പ് നിയന്ത്രണം വിട്ട ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ചാണ് കത്തിയത്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്നവര്‍ റോഡിലേക്ക് തെറിച്ചു വീണു. തീ ആളിപ്പടര്‍ന്നതിനെ തുടര്‍ന്ന് രോഗി 57കാരി നാദപുരം സ്വദേശിനി സുലോചന വെന്തുമിച്ചു. മഴ പെയ്തതിനാല്‍ റോഡില്‍ നിന്ന് തെന്നി നിയന്ത്രണം വിട്ടതാവാം അപകടത്തിനിടയാക്കിയത്.
Also Read: തിരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
മിഞ്ചന്ത ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന 6 പേര്‍ക്ക് പരിക്കേറ്റു. സ്വകാര്യ ആശുപത്രി ആംബുലന്‍സില്‍ ഒരു ഡോക്ടര്‍, 2 നഴ്‌സുമാര്‍, മരിച്ച സുലോചനയുടെ ഭര്‍ത്താവ് ചന്ദ്രന്‍, കൂട്ടിരുപ്പുകാരി പ്രസീത, ഡ്രൈവര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. ചന്ദ്രനും ഒരു നേഴ്‌സും ചികിത്സയില്‍ തുടരുന്നു. മറ്റ് 4 പേരും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here