മരണകാരണം തലയ്ക്ക് പിന്നിലേറ്റ ക്ഷതം, ഇടിയുടെ ആഘാതത്തില്‍ ആന്തരിക ക്ഷതമുണ്ടായി; ആല്‍ബിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

reels-filming-accident

പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിനിടെ വാഹനമിടിച്ച് യുവാവ് ആല്‍ബിന്‍ മരിച്ചത് തലക്കേറ്റ ക്ഷതത്തെ തുടര്‍ന്നെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട്. സംഭവത്തില്‍ വാഹനം ഓടിച്ചിരുന്നവര്‍ക്ക് എതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു. കേസില്‍ വാഹന ഉടമ സാബിത്, ജീവനക്കാരന്‍ റയിസ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണ കാരണം, ഇടിയുടെ ആഘാതത്തില്‍ ആന്തരിക ക്ഷതവുമുണ്ടായി, നട്ടെല്ലിന് ക്ഷതമേറ്റതായും പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. 999 ഓട്ടോമോട്ടീവ് എന്ന സ്ഥാപനത്തിന്റെ പ്രമോഷണല്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ ആണ് അപകടം.

സ്ഥാപന ഉടമ സാബിത്, ജീവനക്കാരന്‍ റയീസ് എന്നിവര്‍ ഓടിച്ചിരുന്ന രണ്ട് വാഹനങ്ങളുടെ ചേസിംഗ് വീഡിയോയാണ് ആല്‍വിന്‍ മൊബൈലില്‍ ചിത്രീകരിച്ചിരുന്നത്. ഇതിനിടെ സാബിത് ഓടിച്ച ബെന്‍സ് ജീ വാഗണ്‍ അല്‍വിനെ ഇടിച്ച് തെറിപ്പിച്ചു.

Also Read :കോഴിക്കോട് റീല്‍സ് ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് യുവാവിന് മരിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്

ഡിഫന്‍ഡര്‍ ഇടിച്ചാണ് അപകടം എന്നാണ് വാഹനമോടിച്ചവര്‍ ആദ്യം പോലിസിന് മൊഴി നല്‍കിയത്. ആല്‍ബിന്‍ മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇടിച്ച വാഹനം പോലീസ് കണ്ടെത്തിയത്. ഈ വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെന്നും, തുടര്‍നടപടിക്കായി മോട്ടോര്‍ വാഹന വകുപ്പി്‌ന് റിപോര്‍ട്ട് നല്‍കുമെന്നും പോലീസ് പറഞ്ഞു.

പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ആല്‍ബിന്റെ മ്യതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. വടകര കടമേരിയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News