കോടതി ജീവനക്കാരിയോട് മോശമായി പെരുമാറി; കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജിന് സസ്പെൻഷൻ

KERALA HIGH COURT

കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തിൽ കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജിന് സസ്പെൻഷൻ. ഹൈക്കോടതി രജിസ്ട്രാറാണ് സസ്പെൻഡ് ചെയ്തത് അഡീഷണൽ ജില്ലാ ജഡ്ജി എം സുഹൈബിനെതിരെ നടപടിയെടുത്തത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതായിരുന്നു തീരുമാനം.

ജഡ്ജിയുടെ ചേംബറിൽ വെച്ച് സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് പരാതി. ജുഡീഷ്യൽ ഓഫീസറെ അപമാനിച്ച സംഭവത്തിൽ നേരത്തെ അഡീഷണൽ ജില്ലാ ജഡ്ഡിയെ വടകരയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയിൽ ഇന്ന് അടിയന്തര യോഗം ചേർന്ന ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് സുഹൈബിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.

ALSO READ; വെർച്വൽ അറസ്റ്റ് കേസ്, മുഖ്യപ്രതി ലിങ്കൺ ബിശ്വാസ് ഉപയോഗിച്ചത് 400 ലേറെ അക്കൗണ്ടുകൾ-പ്രതികൾ തട്ടിയെടുത്ത പണം ഉടൻ ഇരകൾക്ക് തിരിച്ചുനൽകും; പൊലീസ് കമ്മീഷണർ

ജഡ്ജിയുടെ ചേംബറിൽ ഇത്തരത്തിൽ ഒരു സംഭവം നടന്നത് ജുഡീഷ്യറിയുടെ സൽപേരിന് കളങ്കമാണെന്ന് യോഗം വിലയിരുത്തി. ജീവനക്കാരി ഇതുവരെ രേഖാമൂലം പരാതി നൽകിയിട്ടില്ല. സംഭവം സ്ഥിരീകരിച്ച് കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആണ് നടപടിയെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News