കോഴിക്കോട് എയർപോർട്ടിന്റെ 2047 വരെയുള്ള വികസനത്തിന് മാസ്റ്റർ പ്ലാൻ

ksrtc

കോഴിക്കോട് എയർപോർട്ടിന്റെ 2047 വരെയുള്ള ഘട്ടംഘട്ടമായ വികസനത്തിന് ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിനുവേണ്ടി 436.5 ഏക്കർ സ്ഥലം എടുക്കുന്ന കാര്യം സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്. കോഴിക്കോട്,കണ്ണൂർ എയർപോർട്ടുകളുടെ സമയബന്ധിതമായ വികസനത്തിന് പ്രത്യേക നടപടികൾ ഉണ്ടാകണമെന്ന് 20 -3- 24 ൽ കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫസർ കെ. വി. തോമസ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകിയ കത്തു പരിശോധിച്ച് സിവിലിയേഷൻ മന്ത്രി കാര്യാലയം നൽകിയ മറുപടിയിൽ അറിയിച്ചു.

റൺവെയുടെ വികസനത്തിനു വേണ്ടി ഇതിനകം 12.54 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ഇതിനകം കൈമാറിയിട്ടുണ്ട്. കേരള സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ അനുവാദം കിട്ടിക്കഴിഞ്ഞാൽ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുന്നതിന് നടപടി എടുക്കും.

ALSO READ: ആരോഗ്യ വകുപ്പിന് കീഴിൽ ഇതാദ്യം, ജനറൽ ആശുപത്രിയിൽ കോർണിയ ട്രാൻസ്പ്ലാന്റേഷൻ യൂണിറ്റ്: മന്ത്രി വീണാ ജോര്‍ജ്

കേന്ദ്ര വ്യോമയാന ചട്ടം അനുസരിച്ച് മെട്രോ നഗരങ്ങളിലെ അന്തരാഷ്ട്ര വിമാനത്താവളങ്ങളിൽ മാത്രമെ വിദേശ വിമാന കമ്പിനികൾക്ക് സർവ്വീസ് അനുവദിക്കാൻ കഴിയുള്ളൂ.അതുകൊണ്ട് കണ്ണൂർ എയർപോർട്ടിൽ വിദേശ ലൈനുകൾക്ക് ഓപ്പറേറ്റ് ചെയ്യുവാൻ അനുവാദം നൽകാൻ കഴിയില്ല എന്നും സിവിലിയേഷൻ മന്ത്രി കാര്യാലയം അറിയിച്ചു. എന്നാൽ ആഭ്യന്തര സർവീസ് മെച്ചപ്പെടുത്തുന്നതിന് നടപടികൾ ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News