അതിരാവിലെ നൂറുകണക്കിന് ആളുകള്‍ ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റെ മണ്ണിലൂടെ ബേപ്പൂര്‍ വരെ ഓടി. ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് മൂന്നാം സീസണിന്റെ വരവറിയിച്ചാണ് ഞായറാഴ്ച രാവിലെ മിനി മാരത്തോണ്‍ സംഘടിപ്പിച്ചത്.
കോഴിക്കോട് ബീച്ചില്‍ ഡെപ്യൂട്ടി കലക്ടര്‍ ഇ അനിതകുമാരി മിനി മാരത്തോണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. 112 ആളുകളാണ് മിനി മരത്തോണില്‍ പങ്കെടുത്തത്. 53 പേര്‍ ബേപ്പൂര്‍ വരെ ഓടി.
Also Read : ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ പരമാവധി ശ്രമിക്കും: മന്ത്രി കെ രാധാകൃഷ്ണന്‍
വിദ്യാര്‍ത്ഥിയായ എം എസ് അജ്മല്‍ വിജയിയായി. നബീല്‍ ഷഹീം രണ്ടാം സ്ഥാനവും കെ കെ ഷബീല്‍ മൂന്നാം സ്ഥാനവും നേടി. ഫിനിഷ് ചെയ്ത രണ്ട് വനിതകള്‍ക്കും മറ്റ് അഞ്ച് പേര്‍ക്കും പ്രോത്സാഹന സമ്മാനം നല്‍കി.
ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ കൗണ്‍സിലര്‍ ടി കെ ഷെമീന, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാല്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി പ്രപു പ്രേമനാഥ് എന്നിവര്‍ പങ്കെടുത്തു. ബേപ്പൂരില്‍ നടന്ന സമാപന ചടങ്ങ് കോര്‍പറേഷന്‍ പൊതുമരാമത്ത് സമിതി ചെയര്‍മാന്‍ പി സി രാജന്‍ ഉദ്ഘാടനം ചെയ്തു.
Also Read : കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് കളക്ഷന്‍
നഗരാസൂത്രണ സമിതി ചെയര്‍പേഴസണ്‍ കെ കൃഷ്ണകുമാരി, കൗണ്‍സിലര്‍മാരായ ടി രജനി, വാടിയില്‍ നവാസ്, എം ഗിരിജ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ്പ്രസിഡന്റ് ഡോ റോയ് വി ജോണ്‍, കെ എം ജോസഫ്, കെ പി ഹുസൈന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി പ്രപു പ്രേംനാഥ് സ്വാഗതവും ഡി ടി പി സി മാനേജര്‍ നിഖില്‍ പി ഹരിദാസ് നന്ദിയും പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here