‘ബിസിനസുകാരെ എന്തിനാണ് തെണ്ടി എന്ന് വിളിക്കുന്നത്’; മോട്ടിവേഷന്‍ സ്‌പീക്കര്‍ അനില്‍ ബാലചന്ദ്രന്റെ പരിപാടി നിര്‍ത്തിവെപ്പിച്ച് കോഴിക്കോട്ടെ സദസ്

കോഴിക്കോട് ബിസിനസ് മോട്ടിവേഷൻ പ്രഭാഷകന്റെ പരിപാടി തെറി വിളിച്ചെന്നാരോപിച്ച് ഇടയ്ക്കുവച്ച് നിർത്തിവച്ചു. റോട്ടറി ക്ലബ് സൈബര്‍ സിറ്റിയുടെ നേതൃത്വത്തിൽ മൈ ബിസിനസ് മൈ ഫ്യുച്ചർ എന്ന പേരിൽ നടത്തിയ പരിപാടിയാണ് നിർത്തിവച്ചത്. വ്യവസായം എങ്ങനെ വിജയിപ്പിക്കാൻ എന്ന വിഷയത്തിൽ പ്രമുഖ ബിസിനസ് പ്രഭാഷകൻ ഡോ. അനില്‍ ബാലചന്ദ്രനാണ് പ്രസംഗത്തിനിടയിൽ വ്യവസായികളെ നിരവധി തവണ ‘തെണ്ടി’ എന്ന് വിളിച്ചത്.

Also Read: അവയവക്കടത്ത് കേസ്; കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ആലുവ റൂറൽ എസ് പി വൈഭവ് സക്സേന

പ്രഭാഷണം കേട്ട് നിന്ന വ്യവസായികൾ ഇത് കേട്ട് അനിൽ ബാലചന്ദ്രനോട് കയർക്കുകയും പരിപാടി നിർത്തിവയ്ക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. എന്തിനാണ് ബിസിനസ്സുകാരെ തെണ്ടികള്‍ എന്നും മറ്റും വിളിക്കുന്നതെന്ന് പരിപാടിയുടെ ഇടയില്‍ ഒരാള്‍ ഉച്ചത്തില്‍ ചോദിക്കുകയായിരുന്നു. ചോദിച്ച വ്യക്തിക്ക് സദസ്സിന്റെ പിന്തുണകൂടി കിട്ടിയതോടെ വാക്കുതര്‍ക്കം ആകുകയും ചടങ്ങ് നിര്‍ത്തിവയ്ക്കുകയും ചെയ്തു.

Also Read: അമ്പെയ്ത്ത് ലോകകപ്പ് 2024 ; ഇന്ത്യൻ വനിതാ ടീമിന് മൂന്നാം തവണയും സ്വർണ്ണം

പരിപാടിക്ക് പ്രതിഫലമായി നാല് ലക്ഷം രൂപയാണ് അനിൽ ബാലചന്ദ്രൻ ആവശ്യപ്പെട്ടത്. സഭ്യമായി സംസാരിക്കണമെന്നും മോശമായ വാക്കുകൾ ഉപയോഗിക്കരുതെന്നും താക്കീത് നൽകിയിട്ടും സ്ത്രീൾ ഉൾപ്പടെയുള്ള സദസിൽ അനിൽ തെറി ഉപയോഗിക്കുകയായിരുന്നു എന്ന് സംഘാടകർ പറഞ്ഞു. 14 വയസ്സിന് താഴെയുള്ളവര്‍ പാടില്ല, ക്ലാസ് തുടങ്ങിയാല്‍ ആരും പുറത്തുപോകരുത് എന്നിങ്ങനെയുള്ള ഡിമാന്റുകളും അനിൽ പരിപാടിക്ക് മുന്നോട്ടു വച്ചിരുന്നെന്നും സംഘാടകർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News