കോഴിക്കോട് സിറ്റി പൊലീസ് എംപ്ലോയീസ് സഹകരണ സംഘം സംസ്ഥാനത്തെ ഏറ്റവും മികച്ചത്

സംസ്ഥാനത്തെ ഏറ്റവും മികച്ച സഹകരണ സംഘമായി കോഴിക്കോട് സിറ്റി പൊലീസ് എംപ്ലോയീസ് സഹകരണ സംഘത്തെ തെരഞ്ഞെടുത്തു. കോട്ടയത്ത് വച്ച് നടന്ന ചടങ്ങിൽ മന്ത്രി വി എൻ വാസവൻ അവാർഡ് വിതരണം ചെയ്തു. സഹകരണ സംഘം പ്രസിഡണ്ട് ജി എസ് ശ്രീജിഷ് ,സെക്രട്ടറി പി കെ രതീഷ്, ഭരണസമിതി അംഗങ്ങളായ സുനിൽകുമാർ പി ടി, അൻജിത്ത് എ എന്നിവർ അവാർഡ് ഏറ്റുവാങ്ങി.

ALSO READ: മണ്ണെടുപ്പുമായി ബന്ധപ്പെട്ട തർക്കം; യുവാവിന് ക്രൂര മർദനമേറ്റതായി പരാതി

സംസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന സഹകരണ സംഘങ്ങളിൽ ഒന്നാണ് കോഴിക്കോട് സിറ്റി പോലീസ് സഹകരണ സംഘം. 1932ൽ പ്രവർത്തനമാരംഭിച്ച സംഘം ഇന്ന് 174കോടി രൂപ നിക്ഷേപവും 133 കോടി രൂപ വായ്പയുമായി പ്രവർത്തിച്ച് വരുന്നു. സംഘത്തിന് കീഴിൽ പൊതുജനങ്ങൾക്ക് മരുന്നുകൾ വളരെ വിലകുറച്ച് വിൽക്കുന്ന നീതിമെഡിക്കൽ സ്റ്റോർ, സഹകരണ സൂപ്പർ മാർക്കറ്റ് സഹകരണ സ്കൂൾ മാർക്കറ്റ് എന്നിവയും പ്രവർത്തിച്ചുവരുന്നുണ്ട്.

സർവീസിലിരിക്കെ മരണപ്പെടുന്ന സംഘം മെമ്പർമാരുടെ 25 ലക്ഷം വരെയുള്ള ലോണുകൾ എഴുതിത്തള്ളുന്ന സുരക്ഷാനിധി പദ്ധതി , അംഗങ്ങൾക്ക് വിനോദസഞ്ചാരത്തിന് പലിശരഹിത വയ്പ ,10 ലക്ഷം രൂപയുടെ അപകട മരണ ഇൻഷുറൻസ് പദ്ധതി, വന്ധ്യത ചികിത്സയ്ക്ക് പലിശരഹിത വായ്പ ,വീടുകളിൽ സോളാർ പാനൽ പദ്ധതി, ഗുരതരമായ അസുഖം ബാധിച്ച സഹപ്രവർത്തകർക്ക് കൈത്താങ്ങാവുന്ന ജീവകം പദ്ധതി , വേനൽ കാലത്ത് എല്ലാവർക്കും കുടിവെളളമൊരുക്കുന്ന തണ്ണീർ പന്തൽ തുടങ്ങി നിരവധി പദ്ധതികളുടെ നടത്തിപ്പിനാണ് സംഘത്തിന് അംഗീകാരം ലഭിച്ചത്. പ്രശസ്തി പത്രവും ഒരു ലക്ഷം രൂപയുമടങ്ങുന്നതാണ് ബഹുമതി.

ALSO READ: സംസ്ഥാനത്ത് ശക്തമായ മഴ തുടരും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News