കുടുംബശ്രീ രജത ജൂബിലി വര്‍ഷത്തില്‍ ഇരട്ട നേട്ടവുമായി കോഴിക്കോട് കോര്‍പ്പറേഷന്‍

കുടുംബശ്രീ രജത ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരങ്ങള്‍ക്ക് കോഴിക്കോട് നഗരസഭ അര്‍ഹരായി. സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ വഴി നഗരസഭകളില്‍ നടപ്പിലാക്കുന്ന ഒപ്പം ക്യാമ്പയിന്‍ ഏറ്റവും മികച്ച രീതിയില്‍ നടപ്പിലാക്കിയതിന് ഒന്നാം സ്ഥാനവും കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കുന്ന നഗരസഭകളില്‍ രണ്ടാം സ്ഥാനവും കോഴിക്കോട് നഗരസഭ കരസ്ഥമാക്കി.

അതിദരിദ്രര്‍, അഗതികള്‍, പി.എം.എ.വൈ ലൈഫ് ഗുണഭോക്താക്കള്‍, കുടുംബശ്രീ- ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍, എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതി ഗുണഭോക്താക്കള്‍ എന്നിവര്‍ക്കുള്ള സേവനം ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് നടപ്പിലാക്കിയത് വഴിയാണ് ഒപ്പം ക്യാമ്പയിന്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹത നേടിയത്. കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ്, സെക്രട്ടറി, സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, കൗണ്‍സിലര്‍മാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍, ബന്ധപ്പെട്ട ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

2022- 23 വര്‍ഷത്തില്‍ ദാരിദ്ര്യ ലഘൂകരണത്തിന് 21 കോടി രൂപയാണ് കോഴിക്കോട് നഗരസഭ വകമാറ്റി ഉപയോഗിച്ചത്. വികസന ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ച് വി ലിഫ്റ്റ്, അതിദാരിദ്ര്യം, പി.എം.എ.വൈ, ലൈഫ്, അഗതികള്‍, എച്ച്.ഐ.വി ബാധിതര്‍, ഭിന്നശേഷിക്കാര്‍, ബാലസഭ, വനിതകള്‍ക്കുള്ള ഭവന പുനരുദ്ധാരണം, നഗര തൊഴിലുറപ്പ് എന്നീ പദ്ധതികള്‍ നഗരസഭ മികച്ച രീതിയില്‍ നടപ്പിലാക്കിയിരുന്നു. ഇതിനാണ് സംസ്ഥാന തലത്തില്‍ കോഴിക്കോട് നഗരസഭ രണ്ടാം സ്ഥാനത്തിന് അര്‍ഹമായത്. അവാര്‍ഡ് തദ്ദേശ സ്വയം വകുപ്പ് മന്ത്രി എം.ബി രാജേഷില്‍ നിന്ന് കോര്‍പ്പറേഷന്‍ മേയറും ബന്ധപ്പെട്ട ജീവനക്കാരും ഏറ്റുവാങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News