കക്കൂസ് മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനുമായി നൂതന പദ്ധതികളുമായി കോഴിക്കോട് കോർപ്പറേഷൻ

കക്കൂസ് മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനുമായി നൂതന പദ്ധതികളുമായി കോഴിക്കോട് കോർപ്പറേഷൻ. നഗരത്തിലെ സെപ്റ്റേജ് മാലിന്യം ശേഖരിക്കാനായി അഴക് മൊബൈൽ ആപ്പും മാലിന്യം സംസ്കരിക്കാനായി മെഡിക്കൽ കോളേജിൽ എഫ് എസ് ടി പി സംവിധാനവുമാണ് കോർപ്പറേഷന്റെ കീഴിൽ പുതുതായി നടപ്പിലാക്കുന്നത്. പദ്ധതികളുടെ ഉദ്‌ഘാടനം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് നിർവഹിച്ചു.

Also read:2024ലെ കേരള പഞ്ചായത്ത് രാജ് ബില്ലും കേരളാ മുൻസിപ്പാലിറ്റി ബില്ലും നിയമസഭ പാസാക്കി

സെപ്റ്റിക് മാലിന്യം സംബന്ധിച്ച പരാതിയും രോഗങ്ങളും രൂക്ഷമാവുന്ന സാഹചര്യത്തിലാണ് നൂതന മാർഗം സ്വീകരിച്ച് പരിഹാരം കണ്ടെത്താൻ കോഴിക്കോട് കോർപ്പറേഷൻ തീരുമാനിച്ചത്. നിശ്ചിത നിരക്ക് ഈടാക്കി ഡിജിറ്റൽ പാസ്സ് മുഖേനയാണ് പദ്ധതിയുടെ പ്രവർത്തനം.
കോർപ്പറേഷന്റെ അഴക് ആപ്പ് വഴി പൊതുജനങ്ങൾക്ക് സ്ലോട്ട് ബുക്ക് ചെയ്യാം. മാലിന്യം ശേഖരിക്കാൻ എത്തേണ്ട ദിവസവും സ്ഥലവും ബുക്ക് ചെയ്യുമ്പോൾ അറിയിക്കണം. തുടർന്ന് കോർപറേഷനിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ എത്തി മാലിന്യം ശേഖരിക്കും. തുടർന്ന് അവ മെഡിക്കൽ കോളേജിലെ സംസ്കരണശാലയിലേക്ക് കൊണ്ടുപോകും. കസ്റ്റമർക്ക് നഗരസഭാ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് ഡിജിറ്റൽ പെയ്മെന്റിലൂടെ നേരിട്ട് പണമടയ്ക്കാം.

Also read:നേരിടേണ്ടി വന്നത് പരിഹാസവും അപമാനവും; സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിനെതിരെ പരാതിയുമായി കോസ്റ്റ്യൂം ഡിസൈനർ

മാലിന്യം ശേഖരിക്കുന്ന തൊഴിലാളികൾക്കുള്ള സുരക്ഷാ ഉപകരണങ്ങളും കോർപ്പറേഷൻ വിതരണം ചെയ്തിട്ടുണ്ട്. നിലവിൽ ഇരുപതോളം വാഹനങ്ങൾ കോർപ്പറേഷന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിതവിഹിതം ഉടമകൾക്ക് നൽകും . തിരുവനന്തപുരം, കൊച്ചി കോർപറേഷനുകളിൽ പദ്ധതി നടപ്പാക്കിയ കമ്പനിയുടെ സഹായത്തോടെയാണ് കോഴിക്കോടും മൊബൈൽ ആപ്പ് സേവനം ലഭ്യമാക്കുന്നത്. തുടക്കത്തിൽ വലിയ വരുമാനം പ്രതീക്ഷിക്കുന്നില്ലെങ്കിലും ഫലപ്രദമായ മാലിന്യ നിർമാർജനമാണ് നഗരസഭ ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News