കോഴിക്കോട് കോർപ്പറേഷന്‍റെ ‘നോബൽ’ അക്കാദമിക പദ്ധതിക്ക് നാളെ തുടക്കം

കുട്ടികളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കുക ലക്ഷ്യമിട്ട് സവിശേഷ അക്കാദമിക പദ്ധതിയുമായി, കോഴിക്കോട് കോർപ്പറേഷൻ നോബൽ എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിക്ക് നാളെ തുടക്കമാവും. ഭാവിയിലെ ശാസ്ത്രജ്ഞൻമാരെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി തുടക്കം കുറിക്കുന്നത്.

കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ സർക്കാർ, എയ്ഡഡ് മേഖലയിലെ 7 , 8 , 9 , ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായാണ് പദ്ധതിയൊരുക്കുന്നത്. 100 വിദ്യാലയങ്ങളിൽ നിന്നായി അഭിരുചി നിർണയ പരിശോധനയിലൂടെ 90 കുട്ടികളെ തെരഞ്ഞെടുക്കും.

ALSO READ; വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ  മുഖ്യ കണ്ണി പിടിയിൽ

തുടർന്ന് ജ്യോതിശാസ്ത്രം, രസതന്ത്രം, ഐടി, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തുടങ്ങി വിവിധ വിഷയങ്ങളെ പല മേഖലകളായി തിരിച്ചു ഇവർക്ക് പരിശീലനം നൽകും. ശാസ്ത്രബോധമുള്ള സാമൂഹ്യ പുരോഗതിക്ക് പിന്തുണ നൽകുന്ന ഒരു തലമുറയെ വാർത്തെടുക്കുന്നതിനായാണ് ‘NOBEL’ (Novel orientation for beginners through experimental learning) എന്ന പദ്ധതി കോർപ്പറേഷൻ മുന്നോട്ട് വയ്ക്കുന്നതെന്ന് മേയർ ബീനാ ഫിലിപ്പ് പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പ്, എസ്എസ്കെ , ഡയറ്റ് എന്നിവയുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുക. നാസ, ബാർക്ക്, ഐഎസ്ആർഒ എന്നിവിടങ്ങളിലെ പ്രഗൽഭരുമായി സംവദിക്കാനുള്ള അവസരവും കുട്ടികൾക്ക് ഇതിലൂടെ ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News