ജനങ്ങൾക്കിടയിൽ പാർട്ടിയെ കുറിച്ചുള്ള തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള മനോരമയുടെ ശ്രമങ്ങൾ വിലപ്പോവില്ല

പാർട്ടിക്കകത്ത് രണ്ട് പക്ഷങ്ങൾ തമ്മിലുള്ള മത്സരം നടക്കുകയാണെന്ന മലയാള മനോരമ പത്രത്തിന്റെ വാർത്ത പാർട്ടി ശത്രുക്കളെ സുഖിപ്പിക്കാനുള്ള ഭാവന സൃഷ്ടി മാത്രമാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് . ജില്ലയിൽ സി.പി.ഐ.എമ്മിന് 4501 ബ്രാഞ്ചുകളും, 282 ലോക്കൽ കമ്മിറ്റികളും, 16 ഏരിയ കമ്മിറ്റികളും അടങ്ങിയ വിപുലവും സുശക്തവുമായ സംഘടനാ സംവിധാനമാണ് ഉള്ളത്.

ജില്ലയിലെ ഈ മുഴുവൻ ഘടകങ്ങളുടെയും സമ്മേളനങ്ങൾ പാർട്ടി ഭരണഘടനയും സംഘടനാ തത്വങ്ങളും എല്ലാം കൃത്യമായി പാലിച്ച് നല്ല നിലയിലാണ് പൂർത്തീകരിച്ചത്. അതുകൊണ്ടുതന്നെ മൂന്നര മാസക്കാലം നീണ്ടുനിന്ന സമ്മേളന പ്രക്രിയയുടെ ഒരു ഘട്ടത്തിലും മനോരമയ്‌ക്കോ പാർട്ടി വിരുദ്ധ മാധ്യമങ്ങൾക്കോ പാർട്ടിക്കെതിരായി അപവാദ പ്രചാരണങ്ങൾ നടത്തുന്നതിന് കഴിഞ്ഞിരുന്നില്ല.

ഈ നിരാശയിൽ നിന്നാണ് മനോരമയെ പോലെയുള്ള മാധ്യമങ്ങൾ പുതിയ തിരക്കഥകൾ സൃഷ്ടിച്ച് സ്വയം സംതൃപ്തിയടയുന്നതിന് ശ്രമിക്കുന്നത്. ജില്ലയിലെ പാർട്ടി നേതൃത്വം ഒരു പക്ഷത്തും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് മറുവശത്തുമായി പാർടി നേതൃത്വം പിടിക്കാനുള്ള മത്സരമാണ് ജില്ലയിൽ നടക്കുതെന്ന വാർത്തയുമായി മനോരമ രംഗത്ത് വരുന്നത് ഇത്തരമൊരു മാനസികാവസ്ഥയുടെ ഭാഗമായിട്ടാണ്.

മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവും ഒറ്റക്കെട്ടായാണ് ജില്ലയിലെ സംഘടന രാഷ്ട്രീയ കാര്യങ്ങളിൽ കൂടിയാ ലോചന നടത്തി പാർടിക്ക് നേതൃത്വം നൽകുന്നത്. മൂന്ന് വർഷത്തിൽ ഒരിക്കൽ നടക്കുന്ന സമ്മേളനങ്ങളിൽ ഏതാനും പേർ ഒഴിവാകുന്നതും പുതിയവർ കമ്മറ്റികളിൽ ഉൾപ്പെടുത്തപ്പെടുന്നതും പാർടി മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള സ്വാഭാവിക നടപടി യാണ്. ഇതെല്ലാം വക്രീകരിച്ച് ജനങ്ങൾക്കിടയിൽ പാർടിയെ കുറിച്ചുള്ള തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള മനോരമയുടെ ശ്രമങ്ങൾ വിലപ്പോവില്ല എന്നും കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

also read: ലോകത്ത് തന്നെ ന്യൂനപക്ഷം ഏറ്റവും സുരക്ഷിതര്‍ കേരളത്തിലാണ്: മന്ത്രി വി അബ്ദുറഹിമാൻ

പാർടി സമ്മേളനങ്ങൾ ഉൾപ്പെടെ പ്രധാനപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും ജില്ലയിൽ നിന്നുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും, ജില്ലാ നേതൃത്വവും പരസ്പരം കൂടിയാലോചിച്ചാണ് മുന്നോട്ട് പോകുന്നത്. വസ്തുത ഇതായിരിക്കെ മനോരമ നടത്തുന്ന ഇത്തരം നുണ പ്രചരണങ്ങൾ അർഹിക്കുന്ന അവജ്ഞതയോടെ ജനങ്ങൾ തള്ളിക്കളയുമെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News