കോഴിക്കോട് സി പിഐ എം പ്രവര്‍ത്തകന് നേരെ ആക്രമണം

കോഴിക്കോട് സി പിഐ എം പ്രവര്‍ത്തകന് നേരെ ആക്രമണം.പരിക്കേറ്റ മേപ്പയ്യൂര്‍ സ്വദേശി സുനിലിനെ ആശപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ യൂത്ത് ലീഗ് എന്ന് സി പിഐഎം ആരോപിച്ചു

മേപ്പയ്യൂര്‍ എടത്തില്‍ മുക്കിലാണ് സി പി ഐഎം പ്രവര്‍ത്തകന് നേരെ ആക്രമണം നടന്നത്. കാറിലെത്തിയ സംഘം സുനിലിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. മാരക ആയുധങ്ങള്‍ പെയോഗിച്ചാണ് മര്‍ദിച്ചത്. കഴിഞ്ഞ ദിവസം മേപ്പയ്യൂര്‍ വൊക്കേഷന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സ്‌കൂള്‍ പാര്‍ലമെന്ററി ചെയര്‍മാനായി സുനിലിന്റെ മകനെ തെരഞ്ഞെടുത്തിരുന്നു.അതിന് പിന്നാലെയാണ് ആക്രമണം.

Also Read: വായ്പ തിരിച്ചടച്ച് 30 ദിവസത്തിനകം രേഖകൾ നൽകണം; അല്ലെങ്കിൽ പ്രതിദിനം 5000രൂപ പിഴയെന്ന് ബാങ്കുകളോട് ആർ ബി ഐ

ആസൂത്രിതതമായ ആക്രമണമാണി നടന്നതെന്നും സംഭവത്തിന് പിന്നില്‍ യൂത്ത് ലീഗ് ആണെന്ന് സി പിഐ എം ആരോപിച്ചു.സംഭവത്തില്‍ മേപ്പയ്യൂര്‍ പൊലിസിന്റെ നേതൃത്വത്തില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News