വടകരയിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ വയോധികൻ സ്റ്റേഷന് പുറത്ത് കുഴഞ്ഞു വീണു മരിച്ചു

കോഴിക്കോട്  വടകരയിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ വയോധികൻ സ്റ്റേഷന് പുറത്ത് കുഴഞ്ഞു വീണു മരിച്ചു. മടപ്പള്ളി കോളേജിന് സമീപം കുഞ്ഞായിശ മൻസിൽ ഹംസ (71)ആണ് മരിച്ചത്.

Also read:മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന് ഇഡി നോട്ടീസ്

പൊലീസ് സ്റ്റേഷനിൽ എത്തുന്നതിന് മുൻപേ വഴിയിലാണ് കുഴഞ്ഞു വീണത്. ഉടൻതന്നെ പൊലീസ് ഉദ്യോഗസ്ഥർ വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. വൈകിട്ട് ആറോടെയാണ് ഇയാൾ സ്റ്റേഷൻ പരിസരത്ത് എത്തിയത്. നേരത്തെ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News