കോഴിക്കോട് ജില്ലാ കേരളോത്സവം സമാപിച്ചു; ചേളന്നൂർ ഓവറോൾ ചാമ്പ്യന്മാർ

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും കോഴിക്കോട് ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ കേരളോത്സവം കലാ മത്സരങ്ങളോടെ പുറമേരിയിൽ സമാപിച്ചു. ഒരു മാസക്കാലമായി അയ്യായിരത്തോളം കലാ കായിക താരങ്ങൾ കേരളോത്സവത്തിൽ പങ്കെടുത്തു. കലാ, കായിക മത്സരങ്ങളിൽ 322 പോയിന്റുമായി ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓവറോൾ ചാമ്പ്യൻമാരായി. 275 പോയിന്റുമായി കുന്നമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ റണ്ണേഴ്സ് അപ്പുമായി.

Also Read; വനിതാ എ ടീം, ടി20 പരമ്പര; ഇന്ത്യയെ വീഴ്ത്തി ഇംഗ്ലണ്ട്

പന്തലായനി ബ്ലോക്ക്‌ പഞ്ചായത്തിലെ തേജസ്‌ കലാപ്രതിഭയായും പേരാമ്പ്ര ബ്ലോക്ക്‌ പഞ്ചായത്തിലെ കൃഷ്ണപ്രിയ കലാതിലകവുമായി തിരഞ്ഞെടുക്കപ്പെട്ടു. കലാമത്സരങ്ങളിൽ 188 പോയിന്റുമായി ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഒന്നാം സ്ഥാനവും 185 പോയിന്റുമായി വടകര ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കായിക മേളയിൽ 184 പോയിന്റുമായി കോഴിക്കോട് കോർപ്പറേഷൻ ഒന്നാം സ്ഥാനവും 139 പോയിന്റുമായി ചേളന്നൂർ ബ്ലോക്ക്‌ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

Also Read; മരിച്ചു പോയ അച്ഛന്റെ ചിത്രത്തിനൊപ്പം സെല്‍ഫി; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

പുറമേരിയിൽ നടന്ന സമാപന സമ്മേളനം കെപി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു .ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് കെപി വനജ, ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എം സുനിൽ കുമാർ, ജില്ലാ പഞ്ചായത്ത്‌ മെമ്പർമാരായ സിവിഎം നജ്മ, എൻഎം വിമല, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാരായ ബിന്ദു പുതിയോട്ടിൽ, രാജീന്ദ്രൻ കപ്പള്ളി, വാർഡ് മെമ്പർ കെ വിജിഷ, സെക്രട്ടറി ഇൻ ചാർജ് അബ്ദുൽ മുനീർ കെ, ജില്ലാ യൂത്ത് ഓഫീസർ വിനോദൻ പൃത്തിയിൽ എന്നിവർ സംസാരിച്ചു. പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജ്യോതി ലക്ഷ്മി സ്വാഗതവും യുവജന ക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്റർ ടികെ സുമേഷ് നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News