കോഴിക്കോട് ജില്ലാതല അദാലത്ത് നാളെ; മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും

തദ്ദേശ സ്ഥാപനതലങ്ങളിൽ പരിഹരിക്കപ്പെടാത്ത പരാതികളിൽ തീർപ്പുകൽപ്പിക്കുന്നതിനായി മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലാതല അദാലത്ത് നാളെ നടക്കും. രാവിലെ 9.30നു കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലിഹാളിൽ നടക്കുന്ന അദാലത്ത് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും.

Also read:‘നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും;ബോർഡ് ഒരു മാസത്തെ പെൻഷൻ ഓണത്തിന് നൽകും’: മന്ത്രി വി ശിവൻകുട്ടി

അഹമ്മദ് ദേവർ കോവിൽ എംഎൽഎ അധ്യക്ഷനാകും. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, മേയർ ഡോ. ബീന ഫിലിപ്പ്, എംപിമാർ, എം എൽ എമാർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. അദാലത്തില്‍ പരിഗണിക്കുന്നതിനായി ഇതിനകം ഓണ്‍ലൈന്‍ വഴി 1059 പരാതികളാണ് ലഭിച്ചത്. ഇതിനു പുറമെ അദാലത്ത് വേദിയിലും അപേക്ഷകള്‍ നല്‍കാൻ സൗകര്യമുണ്ടായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News