കോഴിക്കോട് ജില്ലയിലെ ക്രഷര്‍- ക്വാറി ഉല്‍പ്പന്നങ്ങളുടെ വില അന്യായമായി വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന ആവശ്യമായി കോഴിക്കോട് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി. നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ക്വാറി ഉടമകള്‍ തയ്യാറായില്ലെങ്കില്‍ വിവിധ സമര രീതികള്‍ ഡിവൈഎഫ്‌ഐ ജില്ലയില്‍ ഏറ്റെടുക്കുമെന്നും ജില്ലാ കമ്മിറ്റി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പ്രസ്താവന
ക്രഷര്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനവുമായി ബന്ധപ്പെട്ട് ക്വാറി ഉടമകള്‍ നടത്തിവന്ന സമരം വ്യവസായ വകുപ്പ് മന്ത്രിയുടെ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പിന്‍വലിച്ചിരുന്നു. റോയല്‍റ്റി വര്‍ദ്ധനവിന് ആനുപാതികമായി നിരക്ക് വര്‍ദ്ധനവോടെ ഉല്‍പ്പന്നങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നായിരുന്നു. 26. 04. 2023ന് നടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നത്. 2015ല്‍ ആണ് സര്‍ക്കാര്‍ അവസാനമായി റോയല്‍റ്റി വര്‍ദ്ധിപ്പിച്ചത്. ഇതിന് ശേഷം നിരവധി തവണ മാനദണ്ഡങ്ങള്‍ ഇല്ലാതെ ക്വാറി ഉടമകള്‍ വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ 2. 56 രൂപയാണ് സര്‍ക്കാര്‍ റോയല്‍റ്റി വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ 15 രൂപയില്‍ അധികമാണ് ബോളര്‍, മെറ്റല്‍, എം സാന്റ്, പി സാന്റ് എന്നിവയ്‌ക്കെല്ലാം വില കൂട്ടിയത്. ക്വാറി ഉടമകുളടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ക്വാറി ഉടമകള്‍ തയ്യാറായില്ലെങ്കില്‍ വിവിധ സമര രീതികള്‍ ഡിവൈഎഫ്‌ഐ ജില്ലയില്‍ ഏറ്റെടുക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here