മനുഷ്യ ജീവനുകൾക്ക് വിലകൽപ്പിക്കാതെ ബസുകളുടെ മത്സരയോട്ടം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

കോഴിക്കോട് കുറ്റ്യാടിയിൽ ബസുകളുടെ മത്സരയോട്ടത്തിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു. മനുഷ്യ ജീവനുകൾക്ക് വിലകൽപ്പിക്കാതെയുള്ള കുറ്റ്യാടി പേരാമ്പ്ര റൂട്ടിലെ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ നടുവണ്ണൂരിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചത്.

Also read:ഛത്തീസ്ഗഡ് ആദ്യഘട്ട വോട്ടെടുപ്പ്, ഇതുവരെ രേഖപ്പെടുത്തിയത് 9.93% പോളിംഗ്

കഴിഞ്ഞ ദിവസം ബൈക്ക് യാത്രികയായ പാലേരി സ്വദേശി രമ്യയടക്കം നിരവധി ജീവനുകൾ ബസുകളുടെ മൽസരയോട്ടത്തിൽ പൊലിഞ്ഞ സാഹചര്യത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് സെക്രട്ടറി സരുൺ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു . ഡിവൈഎഫ്ഐ നേതാക്കൾ അതിത്ത്, ലിജി, ധ്യാൻ കൃഷ്ണ, ഷിഗിൽ ലാൽ, ശരത്ത് എന്നിവർ യോഗത്തിൽ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News