കോഴിക്കോട് ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

കോഴിക്കോട് നാദാപുരം കക്കം വെള്ളിയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. പുളിക്കൂൽ സ്വദേശി ഇലക് ട്രീഷ്യൻ മരക്കാട്ടേരി വീട്ടിൽ ജാഫർ (40) ആണ് മരിച്ചത്. ഉച്ചയ്ക്ക് 1 മണിയോടെയാണ് അപകടം ഉണ്ടായത്. കക്കം വെള്ളിയിൽ സ്വകാര്യ കെട്ടിടത്തിൽ വയറിംഗ് ജോലിക്കിടെയാണ് ഷോക്കേറ്റ് പരിക്കുകളോടെ നാദാപുരം ഗവ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. മൃതദേഹം നാദാപുരം ഗവ ആശുപത്രിയിൽ സൂക്ഷിച്ചു പൊലീസ് ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി വടകരയിലേക്ക് മാറ്റും.

Also read:വീണ്ടുമൊരു ‘ടൈറ്റാനിക് നിമിഷം’: അലാസ്കയിലെ മഞ്ഞുമലയിലിടിച്ച് കാർണിവൽ ക്രൂയിസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News