അവയവമാറ്റത്തിനായി കോഴിക്കോട് രാജ്യാന്തര നിലവാരത്തിൽ ഇൻസ്റ്റിറ്റ്യൂട്ട്; മുഖ്യമന്ത്രി

cm pinarayi vijayan

അവയവമാറ്റത്തിനായി രാജ്യാന്തര നിലവാരത്തിൽ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവയവ മാറ്റം സുതാര്യവും സൗജ്യന്യവുമാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. കാടാമ്പുഴ ഭഗവതി ദേവസ്വം ചാരിറ്റബിൾ ഹോസ്പിറ്റൽ ആന്റ് ഡയാലിസിസ് സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

1988 മുതൽ പ്രവർത്തിക്കുന്ന സിസ്പെൻസറിയാണ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി നവീകരിച്ചത്. ഡയാലിസിസ് ഉൾപ്പെടെയുള്ള സേവനങ്ങൾ ആശുപത്രിയിൽ നിന്ന് സൗജന്യമായി ലഭിക്കും. മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം ആർ മുരളി, മന്ത്രി വി അബ്ദുറഹ്മാൻ, പ്രഫ. ആബിദ് ഹുസെെൻ തങ്ങൾ എംഎൽഎ, സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, മലബാർ, കാടാമ്പുഴ ദേവസ്വം അധികൃതർ തുടങ്ങിയവർ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News