രാജ്യത്ത് ആദ്യമായി ക്യൂ ആര്‍ കോഡ് വഴി കോയിന്‍സ് ലഭിക്കുന്ന മെഷീന്‍ കോഴിക്കോട്

രാജ്യത്ത് ആദ്യമായി ക്യൂ ആര്‍ കോഡ് വഴി കോയിന്‍സ് ലഭിക്കുന്ന മെഷീന്‍ കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു. ഫെഡറല്‍ ബാങ്ക് ആണ് പുതിയ സംവിധാനം പുറത്തിറക്കിയത്.

ചില്ലറ പൈസയ്ക്കായി അലഞ്ഞുതിരിഞ്ഞ് നടക്കുന്നതിനുള്ള പരിഹാരമാണ് കോഴിക്കോട് പുതിയറയില്‍ പ്രവര്‍ത്തനമാരംഭിച്ച ഫെഡറല്‍ ബാങ്കിന്റെ ക്യൂ ആര്‍ കോഡ് കോയിന്‍ വെന്‍ഡിംഗ് മെഷീന്‍. ക്യൂ ആര്‍ കോര്‍ഡ് വഴി ആര്‍ക്കും ഈ മെഷീന്‍ വഴി ചില്ലറ പൈസ ലഭ്യമാകും. ബാങ്ക് വ്യത്യാസമില്ലാതെ ആര്‍ക്കും പണം എടുക്കാം. 5,2,1, കോയിനുകളാണ് ഇപ്പോള്‍ ലഭിക്കുക. എത്ര വേണമെങ്കിലും ആവശ്യക്കാര്‍ക്ക് എടുക്കാം. ചാക്കുമായി ചില്ലറ പൈസയ്ക്കായി എത്തുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഉടന്‍ തന്നെ നിശ്ചിത പരിധി ഏര്‍പ്പെടുത്തും.

ALSO READ:ലൈംഗിക പീഡനക്കേസ്; നടൻ ജയസൂര്യ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഹൈക്കോടതി നാളെ പരിഗണിക്കും

ക്യൂ ആര്‍ കോഡ് വഴി ചില്ലറ പൈസ ലഭിക്കുന്ന രാജ്യത്തെ ആദ്യ മെഷീന്‍ കൂടിയാണ് കോഴിക്കോട്ടേത്. ചില്ലറക്കായി നാടൊട്ടുക്കെ ഓടി അലയുന്ന മനുഷ്യര്‍ക്ക് വലിയ ആശ്വാസമാണ് ഫെഡറല്‍ ബാങ്കിന്റെ മെഷീന്‍. കടയുടമകള്‍ക്കും ബസ് ജീവനക്കാരമാണ് കോയിന്‍ തേടി കൂടുതലായി ഇവിടേക്ക് എത്തുന്നത്. ചില്ലറ പൈസയ്ക്കായി അലയാതെ ആര്‍ക്കും ഇനി സ്വന്തം ഫോണുമായി എത്തി ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ കൈ നിറയെ ചില്ലറ പൈസയുമായി മടങ്ങാം.

ALSO READ:കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് റദ്ദാക്കി; തുടർ നടപടികൾ പിന്നീടെന്ന് സർവകലാശാല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News