കോഴിക്കോട് ആനക്കൊമ്പ് പിടിച്ചെടുത്ത സംഭവത്തില്‍ മൂന്ന് പേര്‍ കൂടി പിടിയിലായി. 21 കിലോയോളം വരുന്ന ആനക്കൊമ്പ് കൈമാറാനുള്ള ശ്രമത്തിനിടെ നേരത്തെ അഞ്ച് പേര്‍ അറസ്റ്റിലായിരുന്നു. പിടികൂടിയ ആനക്കൊമ്പിന് 4.5 കോടിയോളം രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്. വനം വിജിലന്‍സ് വിഭാഗത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ചെറുകുളം സ്വദേശി ജിജീഷ് കുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പ് കണ്ടെടുത്തത്.
ആനക്കൊമ്പ് കൈമാറാനുള്ള ശ്രമത്തിനിടെയാണ് ജിജീഷ് കുമാര്‍ ഉള്‍പ്പെടെ നാല് പേര്‍ പിടിയിലായത്. പിന്നീടാണ് മലപ്പുറം സ്വദേശി മുഹമ്മദ് അനസ് പിടിയിലാവുന്നത്.കച്ചവടത്തിന്റെ ലാഭവിഹിതം നല്‍കാന്‍ എന്ന വ്യാജേന വിളിച്ചു വരുത്തുകയാണ് അനസിനെ പൊലീസ് പിടികൂടിയത്.
ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് പ്രതികളായ മോഹന ദാസന്‍,അബ്ദുല്‍ മുനീര്‍, കെ പി ഹൈദര്‍ എന്നിവരെ മലപ്പുറത്ത് നിന്ന് പൊലീസ് പിടികൂടിയത്. പ്രതികളില്‍ നിന്ന് മൂന്നു ബൈക്കുകളും ഒരു കാറും വനംപാലകര്‍ പിടിച്ചെടുത്തു. നിലമ്പൂര്‍ വനത്തില്‍ നിന്നാണ് ആന കൊമ്പ് ലഭിച്ചതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയതെന്ന് താമരശ്ശേശി റേഞ്ചര്‍ ഓഫീസര്‍ പറഞ്ഞു.
പ്രതികളേയും തൊണ്ടിമുതലുകളും തുടരന്വേഷണത്തിനായി നിലമ്പൂര്‍ റെയ്ഞ്ചിന് കൈമാറി. കേസില്‍ ഒരാള്‍ കൂടി പിടിയിയിലാവാനുണ്ടെന്നും ഇയാള്‍ ഒളിവിലാണെന്നുമാണ് സൂചന.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here