‘ഭിന്നശേഷിക്കാരന്റെ ആത്മഹത്യ പെന്‍ഷന്‍ മുടങ്ങിയതുകൊണ്ടല്ല’; വ്യാജ വാര്‍ത്തകള്‍ക്കെതിരെ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

കോഴിക്കോട് ഭിന്നശേഷിക്കാരന്‍ ജോസഫിന്റെ മരണം വേദനാജനകമെന്നും മരണത്തില്‍ സര്‍ക്കാരിനോ ഗ്രാമപഞ്ചായത്തിനോ ധാര്‍മ്മിക ഉത്തരവാദിത്തമില്ലെന്നും ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത്. മരണം പെന്‍ഷന്‍ മുടങ്ങിയത് കൊണ്ടല്ല. മകളുടേതടക്കം 2023 ല്‍ 24,400 രൂപ, ജോസഫ് ക്ഷേമ പെന്‍ഷനായി കൈപ്പറ്റിയിരുന്നു. സ്വന്തം പറമ്പില്‍, തൊഴിലുറപ്പ് ജോലി ചെയ്യാന്‍ അനുമതി നല്‍കിയെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ പറഞ്ഞു.

ALSO READ ;കടമെടുപ്പ് പരിധി; കേരളത്തിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഫെബ്രുവരി 16 ലേക്ക് മാറ്റി

ഭിന്നശേഷിക്കാരന്‍ ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടക്കുന്നതിനിടെയാണ് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങള്‍ വസ്തുതകള്‍ വിശദീകരിച്ചത്. നവംബര്‍ 9 ന് ജോസഫിന്റെ കത്ത് ലഭിച്ച ശേഷം വീട് സന്ദര്‍ശിച്ചിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സ്വന്തം പറമ്പില്‍ തൊഴിലുറപ്പ് ജോലി ചെയ്യാന്‍ അവസരം ഒരുക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇത് അനുവദിക്കുകയും ജനുവരി 3 ന് വേതനമായി 5300 രൂപ കൈപ്പറ്റുകയും ചെയ്തു.

ALSO READനയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ വായിച്ചത് മോദി സര്‍ക്കാരിനെതിരായ കേരളത്തിന്റെ നിലപാട്

പഞ്ചായത്താണ് 5 ലക്ഷം രൂപ ചെലവഴിച്ച് വീട്ടിലേക്ക് റോഡ് നിര്‍മ്മിച്ച് നല്‍കിയത്.ജോസഫിന്റെ ആത്മഹത്യാ കുറിപ്പ് എഴുതിയത് ആരെന്ന് അന്വേഷിക്കണമെന്നും ആത്മഹത്യ കുറിപ്പുമായി പഞ്ചായത്തിലേക്ക് പോകുന്ന വാര്‍ത്ത ചിത്രം സഹിതം ദീപിക പത്രത്തില്‍ വന്നിരുന്നതായും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News