ലോക വ്യാപകമായി ആന്റിബയോട്ടിക്കിന്‍റെ അമിത ഉപയോഗത്തിനും ദുരുപയോഗത്തിനും എതിരെ ജാഗ്രത നിർദേശങ്ങളും ക്യാമ്പയിനുകളും നടക്കുകയാണ്. ഈ പോരാട്ടത്തിൽ സംസ്ഥാനത്തിന് അഭിമാനമായി രാജ്യത്തെ ആദ്യ ആന്‍റിബയോട്ടിക് സ്മാർട്ട് കേന്ദ്രമായിരിക്കുകയാണ് കോഴിക്കോട് കക്കോടി പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം. പഞ്ചായത്തിന്‍റെ തനത് പദ്ധതികൾ കൊണ്ടും ചിട്ടയായ പ്രവർത്തനത്താലുമാണ് അഭിമാനകരമായ ഈ നേട്ടം.
ALSO READ:ലോകകപ്പുമായി ഇന്ത്യൻ ടീം നാട്ടിലേക്ക്; വൻ സ്വീകരണവുമായി ആരാധകർ
ആന്റിബയോട്ടിക്ക്ന്റെ അമിത ഉപയോഗത്തിനെതിരെ തനത് പദ്ധതികൾ ആവിഷ്കരിച്ചും നടപ്പാക്കിയും പഞ്ചായത്തിലെ മരുന്നിന്റെ അമിത ഉപഭോഗം കുറച്ചാണ് കോഴിക്കോട് കക്കോടി പഞ്ചായത്ത് ഈ പോരാട്ടത്തിൽ മാതൃകയായത്. പഞ്ചായത്തിന് കീഴിൽ കുടുംബശ്രീ, ഹരിത കർമ്മ സേന, വിവിധ കർഷകർ തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി രാജ്യാന്തര ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് ഈ കുടുംബാരോഗ്യ കേന്ദ്രവും കക്കോടി പഞ്ചായത്തും . നിലവിൽ രാജ്യത്തെ ആദ്യ ആന്റിബയോട്ടിക്ക് സ്മാർട്ട് കേന്ദ്രമാണിത്.
സംസ്ഥാനത്തിന്റെ ആന്റിബയോട്ടിക് സാക്ഷരത ഉത്തരവ് പ്രാബല്യത്തിൽ വരുന്നതിനു മുൻപ് തന്നെ തനത് പദ്ധതികൾ ആവിഷ്കരിക്കാൻ പഞ്ചായത്തിന് സാധിച്ചിരുന്നു . സ്വകാര്യ ഫാർമസികൾ കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്ന മരുന്നുകളുടെ വിവരം ശേഖരിച്ചും ആന്റിബയോട്ടിക്കുകൾ പ്രത്യേക കവറിലുമാണ് പഞ്ചായത്തിൽ നൽകി വരുന്നത്.
കക്കോടി പഞ്ചായത്തിനെ തന്നെ ആന്റിബയോട്ടിക് സ്മാർട്ട് വില്ലേജ് ആക്കാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത് അധികാരികൾ. ഇതിനായി നൂതന പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here