19കാരി വിദ്യാർഥിനിയെ കെട്ടിയിട്ട് പീ​ഡിപ്പിച്ച സംഭവം; പ്രതി ജുനൈദിന് ലുക്ക്ഔട്ട് നോട്ടീസ്

കോഴിക്കോട് തൊട്ടിൽപ്പാലത്ത് 19 കാരി വിദ്യാർഥിനിയെ തട്ടിക്കൊണ്ട് പോയി മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിലെ പ്രതി കുണ്ടതോട് സ്വദേശി യു.കെ ജുനൈദി(25)നായി പോലീസ് അന്വേഷണം ഊർജിതമാക്കി. അന്വേഷണ സംഘം പ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാനാണ് പോലീസ് നടപടി. നാദാപുരം ഡി വൈ എസ് പി വി.വി.ലതിഷിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം ഊർജിതമാക്കിയത്. തൊട്ടിൽ പാലം എസ്ഐ യ്ക്കാണ് അന്വേഷണ ചുമതല.

also read :വയനാട് അപകടം; മന്ത്രി AK ശശീന്ദ്രൻ വയനാട്ടിലേക്ക് തിരിച്ചു

സ്വകാര്യ കോളേജിൽ പഠിക്കുന്ന പെൺകുട്ടിയെ ബുധനാഴ്ച്ച വൈകീട്ടോടെ ഹോസ്റ്റലിൽനിന്നും കാണാതാവുകയായിരുന്നു. വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ സഹപാഠികളോട് വിവരം തേടി. ആൺസുഹൃത്തിനൊപ്പം വൈകീട്ടോടെ ബൈക്കിൽ പോയി എന്ന വിവരമാണ് വീട്ടുകാർക്ക് ലഭിച്ചത്. പോലീസ് സൈബർ സെല്ലിൻ്റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ലൊക്കേഷൻ കുണ്ടുതോടാണെന്ന് കണ്ടെത്തി. ഇതുപ്രകാരം പോലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ കുണ്ടുതോട് ടൗണിന് സമീപമുള്ള വീട്ടിലെ രണ്ടാം നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.നാട്ടുകാരുടെ സഹായത്തോടെ പൂട്ട് പൊളിച്ചാണ് പൊലിസ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.

also read :പൊലീസ് ആസ്ഥാനത്ത് ഓണം ആഘോഷിച്ചു

സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി പ്രകാരം ഐപിസി 376 ബലാത്സംഗത്തിനിരയാക്കിയതിനും, തട്ടിക്കൊണ്ട് പോയതിനും, ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങളും, വീഡിയോകളും പകർത്തിയതിനും പോലീസ് ജുനൈദിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയുടെ വീട്ടിൽനിന്ന് അഞ്ച് ഗ്രാം എംഡിഎംഎയും പോലീസ് കണ്ടെത്തിയിരുന്നു. എംഡിഎംഎ കണ്ടെത്തിയ സംഭവത്തിലും പൊലീസ് ജുനൈദിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News