ഭീഷണിപ്പെടുത്തി ബാറില്‍ കൊണ്ടുപോയി കത്തികാട്ടി കവര്‍ച്ച: കോ‍ഴിക്കോട് ഗുണ്ടാസംഘം അറസ്റ്റില്‍

കോഴിക്കോട് വീട്ടിൽ നിന്ന് ഭീഷണിപ്പെടുത്തി ബലമായി വിളിച്ചിറക്കി നഗരത്തിലെ ബാറിലെത്തിച്ച് കത്തികാണിച്ച് പണവും കാറുമായി കടന്നുകളഞ്ഞ ഗുണ്ടാസംഘത്തെ പൊലീസ് പിടികൂടി. കസബ പൊലീസും ടൗൺ അസ്സി:കമ്മീഷണർ പി ബീജുരാജിൻ്റെ കീഴിലുള്ള സിറ്റി ക്രൈം സക്വാഡും ചേർന്നാണ് ഗുണ്ടാ സംഘത്തെ പിടികൂടിയത്. ഒട്ടനവധി മോഷണ, പിടിച്ചുപറി കേസുകളിൽ പ്രതിയായ മെഡിക്കൽ കോളേജ് സ്വദേശി ബിലാൽ ബക്കർ ,തെണ്ടയാട് സ്വദേശി ധനേഷ് , കൊമ്മേരി സ്വദേശി സുബിൻ പോൾ എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.

Also read:“താന്‍ പറഞ്ഞത് നുണ”, പൊലീസിനോട് കുറ്റസമ്മതം നടത്തി ഹരിദാസന്‍

വെള്ളിയാഴ്ച പകൽ 11.00 മണിക്കാണ് സംഭവങ്ങളുടെ തുടക്കം. പരാതിക്കാരനെ സിവിൽ സറ്റേഷനു സമീപമുള്ള വീട്ടിൽ നിന്ന് ഭീഷണിപ്പെടുത്തി ബലമായി പിടിച്ചിറക്കി നഗരത്തിലെ ഡി ഗ്രാൻറ് ബാറിൽ എത്തിച്ച് മർദ്ദിച്ച് കത്തികാണിച്ച് കൈവശമുണ്ടായിരുന്ന കാറും 1 ലക്ഷം രൂപയും പിടിച്ചുപറിച്ചു കൊണ്ടു പോകുകയായിരുന്നു. മർദ്ദനമേറ്റു അവശനായ തലക്കളത്തൂർ സ്വദേശിയുടെ പരാതിയിൽ കസബ പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തുന്നതിനിടെ ബാറിലെ സി സി ടി വി ദൃശ്യങ്ങളിലൂടെ പരിശോധനയിലാണ് ക്വട്ടേഷൻ സംഘത്തിലെ കുപ്രസിദ്ധനായ ബിലാൽബക്കറും കൂട്ടാളികളുമാണ് എന്ന് മനസ്സിലായത്. മോഷണം പോയ കാർ ബിലാൽ ബക്കറിൻ്റെ മെഡിക്കൽ കോളേജ് എൻ ജി ഒ ക്വാർട്ടേഴ്സിലെ പാർക്കിംഗിൽ നിന്നും പൊലീസ് കണ്ടെടുത്തു. മറ്റു രണ്ട് പ്രതികളെ അവരുടെ വീടുകളിൽ നിന്നും അറസ്റ്റ് ചെയ്തു. മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. അറസ്റ്റിലായ ബിലാൽ ബക്കർ ഒട്ടനവധി പിടിച്ചുപറി മോഷണക്കേസ്സിലെ പ്രതിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News