തിരുവമ്പാടിയിലെ കെഎസ്ആർടിസി ബസ് അപകടം; മരണം 2 ആയി

KSRTC

കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം രണ്ടായി.ആനക്കാംപൊയിൽ സ്വദേശികളായ ത്രേസ്യാമ്മ മാത്യു, കമല എന്നിവരാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കുണ്ട്.

ALSO READ;  ഹോസ്റ്റൽ ഭക്ഷണത്തിൽ പല്ലി: ബിഹാറിൽ 50 വിദ്യാർഥികൾ ആശുപത്രിയിൽ

തിരുവമ്പാടിയില്‍ നിന്ന് കോഴിക്കോടേക്കേ് വരികയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്.ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം നടന്നത്. 50-ഓളം ആളുകളാണ് ബസ്സിൽ ഉണ്ടായിരുന്നത്.

ALSO READ; ‘പാർക്കിങ് ഏരിയയിൽ നിന്നും ബൈക്കെടുക്കാൻ പോയതാണ്…പക്ഷേ തിരികെ വന്നില്ല’: ചെന്നൈ എയർഷോ ദുരന്തത്തിൽ വേദനിപ്പിക്കുന്ന പ്രതികരണവുമായി യുവതി

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് ബസിനകത്ത് ഉള്ളവരെ രക്ഷിച്ചത്. എല്ലാവരെയും രക്ഷപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. പരിക്ക് പറ്റിയവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ഉൾപ്പെടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News