കാർഷിക ഉൽപ്പന്നങ്ങളുടെ മൂല്യ വർദ്ധിത വിപണനത്തിൻ്റെ ഭാഗമായി ജില്ലാ പഞ്ചായത്തുമായി സംയോജിച്ച് ചിപ്സ് യൂണിറ്റുകളുമായി കോഴിക്കോട് കുടുംബശ്രീ ജില്ലാ മിഷൻ. ‘ എ പ്ലസ് ‘ എന്ന് പേരിട്ട കാർഷിക മൂല്യവർദ്ധിത യൂണിറ്റിന്റെ ഉദ്ഘാടനം കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ ഇന്ന് സംഘടിപ്പിച്ച ചടങ്ങിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് ഐ.എ. എസി ന്റെ സാന്നിധ്യത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു.
ALSO READ: ജീവനക്കാർ എയ്റോബ്രിഡ്ജിൽ മണിക്കൂറുകളോളം പൂട്ടിയിട്ടു; യാത്ര അനുഭവം വെളിപ്പെടുത്തി നടി രാധിക ആപ്തെ
ജില്ലയിലെ 7 സി.ഡി.എസുകളിലെ 14 അയൽക്കൂട്ടാംഗങ്ങൾ ഉത്പാദിപ്പിക്കുന്ന ഏത്തക്ക ചിപ്സ് , കപ്പ ചിപ്സ്, ചക്ക ചിപ്സ്, ശർക്കര വരട്ടി തുടങ്ങിയ വിവിധ ഉത്പന്നങ്ങളാണ് ‘ എ പ്ലസ് ‘ ബ്രാൻഡിൽ വിപണിയിലിറക്കുക. തിരുവമ്പാടി, ചക്കിട്ടപ്പാറ, മൂടാടി, തിരുവള്ളൂർ, കീഴരിയൂർ, കടലുണ്ടി, കൂരാച്ചുണ്ട് എന്നീ സി.ഡി.എസുകളിലാണ് ഉത്പാദനം.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ് ആധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ജില്ലാ മിഷൻ കോർഡിനേറ്റർ ആർ. സിന്ധു സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷ പുത്തൻപുരയിൽ, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ നിഷാദ് സി. സി, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, അഴിയൂർ സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു ജെയ്സൺ എന്നിവർ സംസാരിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മനേജർ ആരതി പി.വി നന്ദിയർപ്പിച്ചു സംസാരിച്ചു.
ALSO READ: ഏഷ്യന്‍ കപ്പ് ഫുട്ബോള്‍; ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തോല്‍വി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here