മാമിയുടെ തിരോധാന കേസ്; ക്രൈംബ്രാഞ്ച് അന്വേഷണ സംഘം യോഗം ചേര്‍ന്നു

കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂര്‍ എന്ന മാമിയുടെ തിരോധാന കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം യോഗം ചേര്‍ന്നു. ഐ ജി, പി പ്രകാശിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ഓഫീസിലായിരുന്നു യോഗം. അന്വേഷണം ഗൗരവത്തോടെയാണ് കാണുന്നതെന്നും കുടുംബാംഗങ്ങളുടെ മൊഴി എടുത്ത് തുടങ്ങിയതായും ഐ ജി അറിയിച്ചു.

ALSO READ:മലപ്പുറത്ത് പൊലീസിൽ നടപടി; ഡിവൈഎസ്പി മുതൽ മുകളിലോട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി

മാമി തിരോധാനം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ ആദ്യ യോഗം കോഴിക്കോട് ചേര്‍ന്നു. കോഴിക്കോട് റേയ്ഞ്ച് ഐജി പി പ്രകാശിന്റെ നേതൃത്വത്തില്‍ മേഖലാ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു യോഗം. അന്വേഷണം ആരംഭിച്ചതായും എല്ലാ വശങ്ങളും കാര്യക്ഷമമായി അന്വേഷിക്കുമെന്നും ഐജി പി പ്രകാശ് പറഞ്ഞു.

ALSO READ:കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയുമായി ആശുപത്രി അധികൃതര്‍

കുടുംബം പുതിയ പരാതി അന്വേഷണ സംഘത്തിന് നല്‍കി. വിവരങ്ങള്‍ നല്‍കിയിട്ടും പൊലീസ് കാര്യക്ഷമമായി അന്വേഷിക്കാത്ത വിഷയങ്ങളാണ് പരാതിയില്‍ പറയുന്നത്. അന്വേഷണ സംഘം തിങ്കളാഴ്ച മാമിയുടെ മകളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മകളും ആക്ഷന്‍ കമ്മിറ്റിയും ഐജിയെ കണ്ട് പ്രാഥമിക വിവരങ്ങളും കൈമാറിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 21നാണ് കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ മാമിയെ കാണാതായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News