ഭാര്യ വീട്ടിൽ നിന്ന് കാറുമായി പുറത്തേക്ക് പോയ യുവാവിനെ കാണാതായ സംഭവം; തട്ടിക്കൊണ്ടുപോയ സംഘത്തിലെ നാലുപേർ അറസ്റ്റിൽ

സാമ്പത്തിക ഇടപാടിന്റെ പേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ നാലുപേർ അറസ്റ്റിൽ. താമരശ്ശേരി അമ്പായത്തോട് സ്വദേശികളായ അൽഷാജ് (27) , ജനീസ് (24) കൊടുവള്ളി സ്വദേശികളായ ജാബിർ(35) , നവാസ് (26) എന്നിവരാണ് പിടിയിലായത്. കുഴൽപ്പണവുമായി ബന്ധപ്പെട്ട സംഘമാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

ALSO READ: ‘കൃത്യവിലോപങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി’, മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ ചുമതലകളും ഉത്തരവാദിത്തങ്ങളും കൃത്യമായി നിര്‍വഹിക്കണം: മന്ത്രി വീണാ ജോര്‍ജ്

ഈ കഴിഞ്ഞ ഞായറാഴ്ചയാണ് താമരശ്ശേരി സ്വദേശി ഹർഷാദിനെ ഈ സംഘം തട്ടിക്കൊണ്ടുപോയത്. ഭാര്യ വീട്ടിൽ നിന്ന് കാറുമായി പുറത്തേക്ക് പോയ ഹർഷാദ് മടങ്ങി വരാതിരിക്കുകയും പിന്നാലെ 10 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് വീട്ടിലേക്ക് ഫോൺകോൾ വരികയുമായിരുന്നു. അന്വേഷണം നടക്കവേ പ്രതികൾ ഹർഷാദിനെ വൈത്തിരിയിലുള്ള റിസോർട്ടിൽ ഇറക്കി വിട്ടിരുന്നു. കേസിൽ ആറുപേർ കൂടി അറസ്റ്റിൽ ആവാൻ ഉണ്ടെന്ന് ഡിവൈഎസ്പി പി പ്രമോദ് പറഞ്ഞു.

ALSO READ: ട്രിപ് പ്ലാനിൽ പൊന്മുടിയുണ്ടോ? എങ്കിൽ വെട്ടിയേക്ക്; വിനോദസഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി അധികൃതർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News