കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ പിഴവെന്ന വാർത്ത തെറ്റെന്ന് മെഡിക്കൽ കോളേജ് അധികൃതർ. ചികിത്സ പിഴവ് എവിടെയും സംഭവിച്ചിട്ടില്ലെന്നും അന്വേഷണം നടത്തി സത്യം പുറത്തുവരണമെന്നും ഓർത്തോപീഡിക്സ് വിഭാഗം മേധാവി ഡോ ജേക്കബ് മാത്യു വ്യക്തമാക്കി. കോഴിക്കോട് മെഡിക്കൽ കോളജിൽ കാലിന് ഇടേണ്ട കമ്പി കൈക്കിട്ടു എന്ന തരത്തിലായിരുന്നു മാധ്യമവാർത്തകൾ. ഇതിനെതിരെയാണ് മെഡിക്കൽ കോളേജ് അധികൃതർ രംഗത്തെത്തിയത്.
സർജറിയിൽ ഒരു അപാകതയും ഇല്ല എന്നും ഇത്തരം സർജറികൾ നേരത്തെ നടന്നതായും കമ്പി മാറിയിട്ടില്ല സ്ഥിരം ചെയ്യുന്ന ശസ്ത്രക്രിയ മാത്രമാണ് നടന്നത് എന്നും മെഡിക്കൽ കോളേജ് ഓർത്തോപീഡിക്സ് മേധാവി ജേക്കബ് മാത്യു പറഞ്ഞു. തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നത്. ഏത് അന്വേഷണവും നേരിടാൻ തയ്യാർ ആണ്സത്യം പുറത്തുവരേണ്ടത് തങ്ങളുടെ കൂടെ ആവശ്യകൂടിയാണെന്നും മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി. സാധാരണ ഒടിവുമായി എത്തുന്ന ഏതൊരാൾക്കും ചെയ്യുന്ന സ്റ്റാൻ്റെഡ് ചികിത്സയും സർജറിയുമാണ് കോതിപ്പാലം സ്വദേശി അജിത്തിന് നൽകിയത്. ഇതിനെതിരെയാണ് പരാതി ഉയർന്നത്.
Also Read: മഹാനഗരത്തിലെ ആസ്വാദകരെ സൃഷ്ടിച്ച് കേരള പെരുമ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here