മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസ്; പരാതിയിൽ അടിയന്തര നടപടിയെടുത്ത് മുഖ്യമന്ത്രിയുടെ ഓഫീസ്

കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസ് പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. അതിജീവിത നൽകിയ പാരാതിയിൽ അന്വേഷണം നടത്താൻ നിർദ്ദേശം. ഇടപെടലിൽ പ്രതീക്ഷയുണ്ടെന്ന് അതിജീവിത പ്രതികരിച്ചു.

Also Read; ‘സർവേ തമ്പ്രാക്കളുടെ ഫലം അംഗീകരിക്കുന്നില്ല, എൽഡിഎഫിന് സ്വന്തം സർവേയുണ്ട്’: ബിനോയ് വിശ്വം എംപി

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഢനക്കേസിൽ ആണ് അതിജിവിത നൽകിയ പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകിയത്. ഉത്തരമേഖല ഐജിയോടാണ് അന്വേഷിക്കാൻആണ് നിർദേശം. പരാതിക്കാരിയുടെ മൊഴി രേഖപ്പെടത്തി ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും സ്വീകരിച്ച നടപടി മെയിൽ മുഖാന്തരം പരാതിക്കാരിയെ അറിയിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

Also Read; ‘എനിക്ക് ആരുടേയും പിച്ച വേണ്ട’, വ്യാജ വാർത്ത ചെയ്യാൻ വന്ന ആ മലയാളി മാധ്യമപ്രവർത്തകന് വിദ്യ ബാലൻ നൽകിയ മറുപടി

15 ദിവസത്തിനകം റിപ്പോർട്ട്‌ നൽകാൻ ആണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശം. മുഖ്യമന്ത്രിയുടെ ഓഫിസിൻ്റെ ഇടപെടലിൽ പ്രതീക്ഷയുണ്ടെന്നും സമരം തുടരും ഐജിയെ നേരിട്ട് കണ്ട് പരാതി അറിയിക്കുമെന്നും അതിജിവിത പറഞ്ഞു. ഈ മാസം 16 നാണ് അതിജീവിത മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് പരാതി അയക്കുന്നത്. അതിന് പിന്നാലെയാണ് അടിയന്തര നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News