അമ്മയെ വെട്ടികൊലപ്പെടുത്തിയ സംഭവം; ജന്മം നൽകിയതിനുള്ള ശിക്ഷയെന്ന് മകൻ

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിയായ മകൻ പറഞ്ഞ കാരണം കേട്ട് ഞെട്ടി നാട്ടുകാർ. ജന്മം നൽകിയതിനുള്ള ശിക്ഷ താൻ നടപ്പാക്കി എന്നായിരുന്നു മകൻ ആഷിക് നാട്ടുകാരോട് പറഞ്ഞത്. അടിവാരം സ്വദേശിയായ സുബൈദ ആണ് മകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

മസ്തിഷ്‌കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയക്ക് ശേഷം പുതുപ്പാടി ചോയിയോടുള്ള സഹോദരിയുടെ വീട്ടിലായിരുന്നു. ഇവിടെയെത്തിയാണ് ലഹരിക്ക് അടിമയായ പ്രതി ആഷിഖ് തന്റെ മാതാവായ സുബൈദയെ കൊലപ്പെടുത്തിയത്. ഡി അഡിക്ഷൻ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു ആഷിഖ്. അമ്മയെ കാണാൻ എത്തിയപ്പോഴാണ് കൊല നടത്തിയത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം. 53 വയസായിരുന്നു സുബൈദയ്ക്ക്. 25 കാരനായ ആഷിഖ് ബെംഗളൂരു ഡി അഡിഷൻ സെൻ്ററിൽ ചികിത്സയിലായിരുന്നു.

ALSO READ: ഡി അഡിഷൻ സെൻ്ററിൽ നിന്ന് എത്തിയ മയക്കുമരുന്നിന് അടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു

ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ സുബൈദയുടെ കഴുത്ത് ഏറെക്കുറെ അറ്റപോയ നിലയിലായിരുന്നു. ആക്രമണത്തിന് ശേഷം വീടിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതി. നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സുബൈദയുടെ സംസ്കാരം ഇന്ന് നടക്കും. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News