കോഴിക്കോട് നിന്ന് മസ്‌കറ്റിലേക്ക് പോയ വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ തിരിച്ചിറക്കി. കാലാവസ്ഥാ റഡാറിലെ തകരാര്‍ കാരണമാണ് വിമാനം തിരിച്ചിറക്കിയത്. 9.16ന് കോഴിക്കോട് നിന്ന് പുറപ്പെട്ട ഒമാന്‍ എയറിന്റെ ഡബ്ല്യുവൈ 298 വിമാനമാണ് തിരിച്ചിറക്കേണ്ടി വന്നത്. വിമാനത്തില്‍ 162 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
ALSO READ: ശക്തമായ മഴ;നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
അതേസമയം ,പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനാല്‍ 6 മണിക്കൂറിനു ശേഷമേ വിമാനം പുറപ്പെടൂവെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ ഇന്ധനം കത്തിച്ചു തീര്‍ക്കാനായി കരിപ്പൂര്‍ വിമാനത്താവളത്തിനു മുകളില്‍ ഒരു മണിക്കൂര്‍ വിമാനം കറങ്ങിയിരുന്നു. തുടര്‍ന്നാണ് സുരക്ഷിതമായി തിരിച്ചിറക്കിയത്.
ALSO READ: മത്സരവിലക്ക് നേരിടേണ്ടി വരും; ഹര്‍മൻപ്രീത് കൗറിനെതിരെ കൂടുതൽ നടപടികൾക്കൊരുങ്ങി ഐസിസി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here