കോഴിക്കോട് നല്ലളത്തെ വികസന മാതൃക കേരളമാകെ പടര്‍ത്താന്‍ നമുക്കാകണമെന്ന് പൊതുമരാമത്ത് – ടുറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. നല്ലളത്ത് നാഷണല്‍ ഹൈവേയ്ക്ക് സമീപം വാഹനങ്ങള്‍ കൂട്ടിയിട്ട പ്രദേശം നവീകരിച്ച് പൊതുജനങ്ങള്‍ക്ക് ഒത്തുകൂടാനുള്ള ഇടമാക്കി മാറ്റന്നതിനുളള പ്രാരംഭജോലികര്‍ തുടങ്ങിയതായും അതിനായി ഒരുകോടി രൂപ അനുവദിച്ചതായും മന്ത്രി എഫ് ബി പോസ്റ്റില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്
കോഴിക്കോട് നല്ലളം നമുക്ക് വഴികാട്ടി
നല്ലളത്ത് നാഷണല്‍ ഹൈവേയ്ക്ക് സമീപം വര്‍ഷങ്ങളായി കൊണ്ടിട്ട വാഹനങ്ങള്‍ കാരണം ജനങ്ങള്‍ വലിയ പ്രയാസം അനുഭവിച്ച് വരികയായിരുന്നു.
2021 മെയ് 20 ന് ഈ സര്‍ക്കാര്‍ വന്ന ഉടന്‍ തന്നെ ഈ വാഹനങ്ങള്‍ മാറ്റിക്കുകയും ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലം മനോഹരമായ ഇടങ്ങളായി മാറ്റാന്‍ നിശ്ചയിക്കുകയും ചെയ്തു.
പൊതുമരാമത്ത്, ടൂറിസം വകുപ്പുകള്‍ യോജിച്ച് പദ്ധതി നടപ്പിലാക്കുകയാണ്. നല്ലളം നാഷണല്‍ ഹൈവേയ്ക്ക് അരികിലെ കാട് കയറിക്കിടന്നിരുന്ന സ്ഥലം അമിനിറ്റീസ് പാര്‍ക്കായി മാറ്റാന്‍ ഒരു കോടി രൂപ അനുവദിച്ചു. ഇത് ഒരു തുടക്കമാണ്. നല്ലളം മോഡല്‍ കേരളമാകെ പടര്‍ത്തണം. വീഡിയോ കണ്ട് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുമല്ലോ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here