മുംബൈ സൈബർ പൊലീസ് എന്ന വ്യാജേന ഡിജിറ്റല്‍ അറസ്റ്റ്: കോഴിക്കോട്  സ്വദേശി പിടിയില്‍

CRIME

മുംബൈ സൈബർ പൊലീസ് എന്ന വ്യാജേന ഡിജിറ്റല്‍ അറസ്റ്റ് വഴി എറണാകുളം സ്വദേശിയുടെ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് തുഫൈലിനെയാണ് കൊച്ചി സിറ്റി സൈബര്‍ പൊലീസ് പിടികൂടിയത്. 

കൊറിയര്‍ സര്‍വീസ് സ്ഥാപനത്തിലെ സ്റ്റാഫ് ആണെന്ന വ്യജേന വിളിച്ച് പരാതിക്കാരന്റെ പേരില്‍ മുംബൈയിലുള്ള വിലാസത്തില്‍ നിന്നും ചൈനയിലെ ഷാങ്ഹായിലേക്ക് നിയമവിരുദ്ധമായി എ.ടി.എം കാര്‍ഡ്, ലാപ്‌ടോപ്, എം.ഡി.എം.എ, പണം ഉള്‍പ്പടെയുള്ളവ അയച്ചിട്ടുണ്ടെന്ന് പ്രതി .

ALSO READ; തിരുവനന്തപുരത്ത് റൂട്ട് കനാൽ ചികിത്സക്കിടെ സൂചി ഒടിഞ്ഞ് പല്ലിൽ കുടുങ്ങിയതായി പരാതി

തുഫൈല്‍ ധരിപ്പിച്ചു. പിന്നാലെ ഫോണിലൂടെ മുംബൈ സൈബര്‍ ക്രൈം പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനാണെന്നും സംഭവവുമായി ബന്ധപ്പെട്ട് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. തുടര്‍ന്ന് പരാതിക്കാരന്റെ അക്കൗണ്ട് കോടതിയില്‍  പരിശോധിക്കുന്നതിനുള്ള തുകയായി അഞ്ച് ലക്ഷത്തോളം രൂപ നോട്ടറിയുടെ ബാങ്ക് അക്കൗണ്ടിലേക്ക്  എന്ന് പറഞ്ഞ് ഇയാൾ അയപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. 

പരാതിക്കാരന് നഷ്ടപ്പെട്ട തുക തിരിച്ചു കിട്ടുന്നതിനായി 1930 എന്ന നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിലും സംഭവം നടന്ന ഫെബ്രുവരി മാസത്തില്‍ എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് കൊച്ചി സിറ്റി സൈബര്‍ പോലീസിന് കൈമാറിയ കേസില്‍ ട്രാന്‍സാക്ഷനുകളുടെയും ഫോണ്‍ നമ്പറുകളുടെ ഡീറ്റെയിലുകളുമായി ബന്ധപ്പെട്ട വിശദമായ പരിശോധനയില്‍ പ്രതിക്കുറിച്ചുള്ള വിവരം ലഭിച്ചു.

ഇതിനു പിന്നാലെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ടവിമലാദിത്യയുടെയും സൈബര്‍ ഓപ്പറേഷന്‍സ്  എസ്.പി ഹരിശങ്കറിന്റെയും നിര്‍ദ്ദേശാനുസരണം സിറ്റി ഡിസിപി കെ.എസ്. സുദര്‍ശൻ്റെയും  അസി. കമ്മീഷണര്‍ എം.കെ. മുരളിയുടെയും മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാക്കനാട് റിട്ടയേഡ് പ്രൊഫസറില്‍ നിന്ന് 4 കോടി രൂപ തട്ടിയ കേസില്‍ നേരത്തെ രണ്ട് യുവാക്കളെ കൊച്ചി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News