നിലവിലുള്ള നിപ വൈറസ് സാഹചര്യത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉടനടി നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് എൻ ഐ ടി സി രജിസ്ട്രാർ അറിയിച്ചു.കോഴിക്കോട് ജില്ല അധികാരികളുടെ നിര്‍ദേശങ്ങളും പരിഗണിച്ച് ആണ് നിയന്ത്രണങ്ങൾ വരുന്നത്. ഇതുപ്രകാരം യു ജി, പി ജി ഉന്നത ക്ലാസുകളിലെ ഷെഡ്യൂൾ ചെയ്ത പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ സമയക്രമം പിന്നീട് അറിയിക്കും.നിയന്ത്രണം ലംഘിച്ച് ക്ലാസുകൾ നടത്തിയത് വിവാദമായതിനെതുടർന്നാണ് നടപടി.
സെപ്‌റ്റംബർ 18 മുതൽ 23 വരെ എല്ലാ ക്ലാസുകളും ഓൺലൈനിലൂടെ നടക്കും. ഹാജർ ആവശ്യകതകൾ പതിവുപോലെ തുടരുകയും ചെയ്യും. ഡീനും എച്ച്ഒഡിയുമായി കൂടിയാലോചിച്ച് ടൈം ടേബിൾ പുനഃക്രമീകരിക്കും.
അതേസമയം കണ്ടെയ്‌ൻമെന്റ് സോണുകളിൽ താമസിക്കുന്ന വിദ്യാർത്ഥികൾ, ജീവനക്കാർ എന്നിവരും പ്രഖ്യാപിത കണ്ടെയ്‌ൻമെൻ് സോണുകളിൽ താമസിക്കുന്ന വിദ്യാർത്ഥികളും ജീവനക്കാരും സ്ഥിരമോ കരാറോ ആയവരും ജില്ലാ അതോറിറ്റിയുടെ അംഗീകാരം ലഭിക്കുന്നതു വരെ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിക്കരുതെന്നും നിർദേശമുണ്ട്.
ഡേ സ്കോളർമാർ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കണം, ഓൺലൈൻ ക്ലാസുകൾ നടക്കുന്നത് വരെ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കരുത്. എല്ലാവരും മാസ്ക് ധരിക്കുന്നതും നിർബന്ധമാക്കി. അത്യാവശ്യമല്ലാതെ തിരക്കേറിയ ഒരു സ്ഥലവും സന്ദർശിക്കരുതെന്നും ഇൻസ്റ്റിറ്റ്യൂട്ട് നിര്‍ദേശം നല്‍കി.
ALSO READ:കേരളത്തിലെ ജനകീയാസൂത്രണ സംവിധാനവും അധികാര വികേന്ദ്രീകരണവും ലോകത്തിന് തന്നെ മാതൃക
കാമ്പസിൽ നിന്നും പുറത്തേക്കും കാമ്പസിലേക്കുമുള്ള സഞ്ചാരം നിയന്ത്രിച്ചിരിക്കുന്നു. ഭരണകൂടം മറ്റ് പ്രവർത്തനങ്ങൾക്ക് പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിക്കും. ഇത്തരം പ്രവർത്തനങ്ങളുടെ കോർഡിനേറ്റർമാർ പങ്കെടുക്കുന്നവരുടെയും സന്ദർശകരുടെയും വിശദാംശങ്ങൾ സഹിതം വീണ്ടും അനുമതി തേടണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here