അഞ്ച് വിദ്യാർഥികൾ 33 ലക്ഷം പിഴ അടയ്ക്കണം; സമരം ചെയ്ത വിദ്യാർഥികളോട് പ്രതികാര നടപടിയുമായി കോഴിക്കോട് എൻ ഐ ടി

സമരം ചെയ്ത വിദ്യാർഥികളോട് പ്രതികാര നടപടിയുമായി കോഴിക്കോട് എൻ ഐ ടി. അഞ്ച് വിദ്യാർഥികൾ 33 ലക്ഷം പിഴ അടക്കണമെന്ന് കാണിച്ച് രജിസ്ട്രാർ നോട്ടീസ് നൽകി. മാർച്ച് 22 ന് നടന്ന രാത്രി നിയന്ത്രണ സമരവുമായി ബന്ധപ്പെട്ടാണ് പിഴ. പ്രധാന ഗേറ്റ് അടച്ചുപൂട്ടിയ വിദ്യാർത്ഥികൾക്കാണ് നോട്ടീസ് നൽകിയത്.

രാത്രിയിൽ ക്യാമ്പസ് വിട്ടു പുറത്തു പോകുന്നത് വിലക്കിയതിനെതിരെ സമരം നടത്തിയ വിദ്യാർത്ഥികളിൽ നിന്ന് വൻ തുക പിഴ ഈടാക്കാനാണ് എൻ ഐ ടി തീരുമാനം. സമരം ചെയ്ത അഞ്ചു വിദ്യാർത്ഥികളിൽ നിന്നായി 33 ലക്ഷം രൂപ ഈടാക്കണമെന്ന് കാണിച്ച് രജിസ്ട്രാറാണ് നോട്ടീസ് നൽകിയത്. ഒരു വിദ്യാർഥി 6,61,155 രൂപയാണ് പിഴ അടക്കേണ്ടത്.

Also Read: പോക്‌സോ കേസിൽ മുതിർന്ന ബിജെപി നേതാവ് ബിഎസ് യെദിയൂരപ്പയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

മാർച്ച് 22-നായിരുന്നു നൈറ്റ് കർഫ്യുവിനെതിരായ വിദ്യാർഥി സമരം. രാവിലെ 7.30 മുതൽ വിദ്യാർഥികൾ നടത്തിയ സമരം കാരണം അധ്യപകരുൾപ്പെടയുള്ളവർക്ക് അകത്ത് പ്രവേശിക്കാൻ സാധിച്ചില്ല. അന്നത്തെ പ്രവൃത്തി ദിവസം നഷ്ടമായതിനാൽ സ്ഥാപനത്തിനുണ്ടായിരിക്കുന്ന നഷ്ടം നികത്താൻ 33 ലക്ഷം രൂപ പിഴ ഈടാക്കണമെന്നാണ് നോട്ടീസ്. 7 ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.

Also Read: കുവൈറ്റ് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് എന്‍ബിടിസി

രാത്രി 11 മണിക്ക് ശേഷം ക്യാമ്പസിൽ വിദ്യാർഥികൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തിയ ഡീനിന്റെ ഉത്തരവിനെതിരെ വലിയ പ്രതിഷേധമുയർന്നിരുന്നു. ലൈബ്രറി, ഹോസ്റ്റൽ, കാൻ്റീൻ എന്നിവയുടെ പ്രവർത്തനം നിയന്ത്രിച്ച ഉത്തരവ് പിൻവിലിച്ച ശേഷമാണ് സമരം അവസാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News